ജീവശാസ്ത്ര അധ്യാപനം ജീവസുറ്റതും സുഗമമാക്കുന്നതിനുമായി പാലക്കാട് ഡയറ്റിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ ജീവശാസ്ത്ര അധ്യാപകരൂടെ കൂട്ടായ്മ
ലിസി
ക്ലാസ് 10,9,8 ------- വേണ്ട പ്രസന്റേഷന്‍, ചിത്രങ്ങള്‍, വീഡിയോ
- 8 (4)
- biologyworkheets (2)
- class9 (1)
- DIABETES MELITUS (1)
- DIGESTIVE SYSTEM (1)
- energystar (1)
- galapagos (1)
- HORMONE ACTION (1)
- logo of international year of forest (1)
- logo-international year of chemistry (1)
- MEIOSIS (2)
- photosynthesis (1)
- pygmyhog (1)
- seasons (1)
- STD X -അദ്ധ്യായം -7 (4)
- അന്താരാഷ്ട്ര വവ്വാല് വര്‍ഷം- സ്ലൈഡ് പ്രസന്റേഷന്‍ (3)
- അസ്ഥിസന്ധി (1)
- എപിസ് മെലിഫെറ (1)
- ക്രമഭംഗം-------വീഡിയോ (1)
- ക്ലാസ് 9 -----അദ്ധ്യായം (1)
- ക്ലാസ് 10 അദ്ധ്യായം 1 ന് വേണ്ട പ്രസന്റേഷന്‍ (1)
- ക്ലാസ് 10 അദ്ധ്യായം 1 ന് വേണ്ട പ്രസന്റേഷന്‍ (20)
- ക്ലാസ് 10 അദ്ധ്യായം 2 ന് വേണ്ട പ്രസന്റേഷന്‍ (2)
- ക്ലാസ് 10- അദ്ധ്യായം 4- ന് ഉപയോഗിക്കാവുന്ന ചിത്രങ്ങള്‍ (23)
- ക്ലാസ് 10- അദ്ധ്യായം 5- (17)
- ക്ലാസ് 8- അദ്ധ്യായം (3)
- ക്ലാസ് 8- അദ്ധ്യായം 1 (2)
- ക്ലാസ് 8- അദ്ധ്യായം 3 (10)
- ക്ലാസ് 9- അദ്ധ്യായം 5 (7)
- ചിത്രങ്ങള്‍ (23)
- ജോയിന്റ് (1)
- ഡി .എന്‍. എ (1)
- പക് ഷിയുടെ വൃക്ക (1)
- ബയോളജി വര്‍ക്ക് ഷിറ്റ് (1)
- വീഡിയോ (23)
- ശാസ്ത്രജ് ഞര്‍ (6)
- ശ്വാസകോശം (1)
- സസ്യരോഗങ്ങള്‍- ക്ലാസ് 10- അദ്ധ്യായം 5- ന് ഉപയോഗിക്കാവുന്ന (6)
- ഹൃദയം--ശ്വാസകോശത്തിന് ഇടയ്ക്ക് (1)
Showing posts with label ക്ലാസ് 10- അദ്ധ്യായം 4- ന് ഉപയോഗിക്കാവുന്ന ചിത്രങ്ങള്‍. Show all posts
Showing posts with label ക്ലാസ് 10- അദ്ധ്യായം 4- ന് ഉപയോഗിക്കാവുന്ന ചിത്രങ്ങള്‍. Show all posts
Tuesday, 27 September 2011
Saturday, 17 September 2011
ത്വക്ക്----സംരക് ഷണം---നുഷ്യശരീരത്തിലെ ത്വക് എന്ന അവയവത്തെയാണ് മണ്‍സൂണ്‍കാലത്ത് അന്തരീക്ഷത്തിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ കൂടുതലും ബാധിക്കുക, അതിനുശേഷമാണ് ശ്വാസകോശം, ഹൃദയം തുടങ്ങിയ അവയവങ്ങളെയും ബാധിക്കുക, മഴക്കാലത്ത് ജലകണങ്ങള്‍ ഏറെ നേരം അന്തരീക്ഷത്തില്‍ നില്‍ക്കുകയും പലതരം മാറ്റങ്ങള്‍ക്കു ഇടനല്കുകയും ചെയ്യും. വളരെ ചെറിയ കുട്ടികളില്‍ ഈ സമയത്ത് കൂടുതല്‍ ചൊറിച്ചിലും നീര്‍വീക്കവും ഉണ്ടാകുന്നു. ഈ ചൊറിച്ചിലിനുശേഷം ഈ ഭാഗങ്ങളില്‍ രോഗാണുക്കള്‍ പ്രവേശിക്കുകയും ചുവന്നു തടിക്കുകയും അതിനെത്തുടര്‍ന്ന് ശക്തമായ വേദനയും ഉണ്ടാകുന്നു. ശരീരത്തിന്റെ പ്രതലത്തില്‍ ഏതു ഭാഗങ്ങളിലും വൃത്താകൃതിയിലുള്ള പാടുകളുടെ സമീപം ചുവന്നു തടിച്ചു വരികയും നീരൊലിപ്പും വേദനയും ഉണ്ടാവുകയും ചെയ്യുന്നു. വിയര്‍പ്പും ഈര്‍പ്പവും തങ്ങിനില്ക്കുന്ന സ്ഥലങ്ങളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഇതുകൂടാതെ തടിച്ച ശരീര പ്രകൃതിയുള്ള വ്യക്തികള്‍ക്ക് ഇടങ്ങിയ ഭാഗങ്ങളില്‍ കാണുന്ന ഇന്റെഗ്രിഗോ (Intertrigo) എന്ന രോഗം ചുവന്ന് വെളുത്ത് പഴുത്ത് അഴുക്കലിനും ഇടയാക്കുന്നു. വര്‍ഷക്കാലത്ത് കൂടുതല്‍ കാണുന്ന മറ്റൊരു രോഗമാണ് പരോണിച്ചിയ (Paronichia) സാധാരണ ഈ അസുഖം വെള്ളം കൂടുതല്‍ കൈകാര്യം ചെയ്യുന്ന വ്യക്തികളിലാണ് കാണുന്നതെങ്കിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയുള്ള യാത്ര കാല്‍നഖങ്ങള്‍ക്ക് ചുറ്റും എപ്പോഴും ഈര്‍പ്പമുള്ളതായി നില നിര്‍ത്തുന്നതാണ് ഇതിനു കാരണം. നഖത്തിനു ചുറ്റും വീക്കത്തോടെയും ചുവന്നു തടിച്ച് വേദന വരികയും ചെയ്യും. മണ്‍സൂണ്‍ കാലത്ത് വരണ്ട ചര്മ്മവുമുള്ളവര്ക്ക് ചര്‍മ്മത്തില്‍ അസ്വസ്ഥത ഉണ്ടാകുക പതിവാണ്. കോള്‍ഡ് അര്ടികാരിക (Cold Articaria) എന്ന് ത്വക്ക് രോഗ വിദഗ്ധര്‍ പറയപ്പെടുന്ന അസുഖം ചില വ്യക്തികളില്‍ കാണപ്പെടുന്നു. ഇവര്‍ക്ക് തണുപ്പോ തണുത്തവെള്ളമോ ഐസ്കട്ടയോ ശരീരത്ത് തട്ടുമ്പോള്‍ തടിപ്പ് വരികയും ഒന്നു രണ്ടു ദിവസത്തേക്ക് ആ തടിപ്പ് കാണുകയും ചെയ്യുന്നു. പ്രായമാകുക എന്ന പ്രകിയയ്ക്ക് ത്വക്കും കീഴ്പ്പെടുന്നു. ചിലരില്‍ ഈ വ്യതിയാനം നേരത്തെ കണ്ടുവരുന്നു. ത്വക്കിന്റെ പ്രതലത്തിലുണ്ടാവുന്ന കട്ടിക്കുറവിനെ കൂടാതെ ശ്വേതഗ്രന്ഥി സ്രവത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ക്ക് വിയര്‍പ്പ് ഗ്രന്ഥികളുടെ എണ്ണം കുറഞ്ഞുവരികയും ചെയ്യുമ്പോള്‍ അതിനെ Asteotic eczema എന്നു വിളിക്കുന്നു. ഇത്തരം ആള്ക്കാര് വര്ഷകാലത്തോട് പൊരുത്തപ്പെടുവാന്‍ പ്രയാസമുള്ളതായി കാണുന്നു. ഇതിന്റെയും രോഗലക്ഷണം അസഹ്യമായ ചൊറിച്ചില്‍ തന്നെയാണ്. സര്‍വ്വസാധാരണമായി കാണുന്ന താരന്. ചില വ്യക്തികളില്‍ എക്സിമ (eczema) യുടെ രൂപത്തില്‍ കാണുന്നുമുണ്ട്. വര്‍ഷകാലങ്ങളിലാണ് ഇത് കൂടുതല്‍ കാഠിന്യത്തോടുകൂടി കാണപ്പെടുന്നത്. ശരീരഭാഗങ്ങളില്‍ തലയിലും കക്ഷത്തിലും നെഞ്ചത്തും മുതുകിലും ജനനേന്ദ്രിയത്തിനും ചുറ്റും ശ്വേതഗ്രന്ഥികള് കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ഈ ശരീരഭാഗങ്ങളില്‍ കൂടുതല്‍ രോഗലക്ഷണങ്ങല്‍ കാണുന്നു. മറ്റൊരു പ്രധാനകാരണം ഈറംകാല് എന്നും വളംകടിയെന്നും വിളിച്ചുവരുന്ന ഗ്രൗണ്ട് (ground itch) എന്നു പറയുന്ന രോഗമാണ് മഴക്കാലങ്ങളില്‍ നഗ്നപാദരായ നടക്കുന്ന ആളുകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. നനഞ്ഞു കിടക്കുന്ന മണല്‍ പ്രദേശത്തോ കൃഷിയിടങ്ങളിലോ നിന്ന് ജോലി ചെയ്യുന്നവരിലാണ് ഇത്തരം പ്രശ്നങ്ങള്‍ കണ്ടുവരുന്നത്. പലതരത്തിലുള്ള വിരകളുടെ മുട്ടകള്‍ മണ്ണില്‍ കിടന്ന് വിരിയുകയും അവയുടെ ലാര്‍വകള്‍ ശരീരഭാഗങ്ങളിലേക്ക് കടക്കുന്ന കവാടങ്ങളിലാണ് ഇങ്ങനെ രൂപപ്പെടുന്നത്. ഇത്തരത്തില്‍ കണ്ടുവരുന്ന മറ്റൊരു രോഗമാണ് (migrains) എന്ന് വിളിക്കപ്പെടുന്നത്. ത്വക്കില്‍ കൂടി കടക്കുന്ന ഇത്തരം ലാര്‍വകള്‍ ത്വക്കിനിടയില്‍ കൂടി സഞ്ചരിക്കുമ്പോഴുണ്ടാകുന്ന അസഹ്യമായ ചൊറിച്ചിലും അതു വഴിയുണ്ടാവുന്ന വരകള്പോലുള്ള പാടുകളും അതിന്റെ ലക്ഷണങ്ങളാണ്. ഈ രോഗങ്ങളെ ഫലപ്രദമായി തടയുന്നതിന് പല മാര്‍ഗ്ഗങ്ങളുണ്ട്. അന്തരീക്ഷത്തില്‍ തങ്ങിനില്ക്കുന്ന ഈര്‍പ്പം തന്നെയാണ് പ്രധാനപ്രശ്നം. അതുകൊണ്ട് ശരീരത്തിന്റെ ഉപരിതലമായ ത്വക്കില്‍ നിന്ന് ഈര്‍പ്പം ഉണങ്ങിവെയ്ക്കണം. നനഞ്ഞ വസ്ത്രങ്ങള്‍ ഒഴിവാക്കണം. വിരലുകള്‍ക്കിടയില്‍ തങ്ങിനില്ക്കുന്ന ഈര്‍പ്പം തുടച്ച് ഉണക്കിവെക്കണം.
Friday, 16 September 2011
തവള----വൃക്കകൾ, അവയോടു ബന്ധപ്പെട്ട ഒരു ജോഡി മൂത്രവാഹികൾ, മൂത്രാശയം, അവസ്ക്കരം എന്നിവ ഉൾപ്പെടുന്നതാണ് തവളയുടെ വിസർജനേന്ദ്രിയ വ്യൂഹം. വൃക്കകൾ മത്സ്യങ്ങളുടേതിനോടു സാദൃശ്യമുള്ളതും താരതമ്യേന ലളിത ഘടനയോടു കൂടിയതുമാണ്. ശത്രുക്കളിൽ നിന്നു രക്ഷനേടാനുള്ള ഒരു ഉപായമെന്നോണം ഇവ മൂത്രം പുറത്തേക്കു ചീറ്റുക പതിവാണ്. ഒരു ജോഡി വൃഷണങ്ങളും ഒരുകൂട്ടം ബീജവാഹിനികളും ഉൾപ്പെട്ടതാണ് ആൺ തവളകളുടെ പ്രത്യുത്പാദന വ്യൂഹം. വൃക്കകളും മൂത്രവാഹിനികളുമാണ് സഹായകാവയവങ്ങൾ
അമീബയിലെ സങ്കോചഫേനം-------------അമീബയുടെ ശരീരത്തിന് ഒരു പ്രത്യേക ആകൃതിയില്ല. കട്ടിയുള്ള ഒരു ആവരണചർമത്തിന്റെ അഭാവവും കപടപാദങ്ങളുടെ(pseudopodia) രൂപവത്കരണവുമാണ് ഇതിനു കാരണം. ശരീരത്തെ ഒരു നേരിയ ചർമം-പ്ളാസ്മാലെമ്മ (plasmalemma) ആവരണം ചെയ്തിരിക്കുന്നു. ഇതിനുള്ളിലായി ദ്രവരൂപത്തിലുള്ള പ്രോട്ടോപ്ളാസം (Protoplasm) കാണാം. പ്രോട്ടോപ്ളാസത്തിന് എക്റ്റോപ്ളാസം (ectoplasm) എന്നും എൻഡോപ്ളാസം (endoplasm) എന്നും രണ്ടു ഭാഗങ്ങളുണ്ട്. പുറമേ കാണുന്ന എക്റ്റോപ്ളാസം തെളിമയുള്ളതും അല്പം ഘനസ്വഭാവത്തോടുകൂടിയതുമാണ്. ഇതിനുള്ളിലായി അനവധി കണങ്ങളോടുകൂടിയ ദ്രവരൂപമുള്ള എൻഡോപ്ളാസം കാണാം. ഇതിന്റെ ഏതാണ്ട് മധ്യഭാഗത്തായി ഒരു കോശകേന്ദ്രം (nucleus) ഉണ്ട്. ഇതിനു പുറമേ ആഹാരാംശങ്ങൾ ഉൾക്കൊണ്ടിട്ടുള്ള ഒന്നോ അതിലധികമോ ഭക്ഷ്യ-രിക്തികകൾ (food vacuoles) കാണാം. വിസർജ്യവസ്തുക്കൾ ശേഖരിച്ച് വെളിയിൽ തള്ളുന്നത് സങ്കുഞ്ചനശീലരിക്തികകൾ (contractile vacuoles) വഴിയാണ്. അമീബോയ്ഡ് ചലനം അമീബയുടെ ചലനത്തെക്കുറിച്ച് വ്യത്യസ്താഭിപ്രായങ്ങളുണ്ടെങ്കിലും പൊതുവേ സ്വീകാര്യമായ ഹൈമന്റെ സിദ്ധാന്തമനുസരിച്ച് എൻഡോപ്ളാസത്തെ വീണ്ടും രണ്ടായി തിരിച്ചിരിക്കുന്നു; പുറമേ കാണുന്ന ജെല്ലി പോലെയുള്ള പ്ളാസ്മാജെലും (plasmagel) അതിനുള്ളിലായി കാണുന്ന ദ്രവരൂപത്തിലുള്ള പ്ളാസ്മാസോളും (plasmasol). പ്ളാസ്മാസോളിന് മാത്രമേ ചലനശേഷിയുള്ളൂ. ശരീരാവരണമായ പ്ളാസ്മാലെമ്മ ഒരു ആധാരവസ്തുവിനോട് (substratum) ബന്ധപ്പെടുന്നു. ജലകണികകളാണ് സാധാരണ ആധാരവസ്തുവായി വർത്തിക്കുക. ചലനദിശയിലേക്കു പ്ളാസ്മാജെലിന്റെ ഏതെങ്കിലും ദുർബലഭാഗങ്ങളിലൂടെ പ്ളാസ്മാസോൾ പ്രവഹിക്കുന്നു. ഒരു കപടപാദം രൂപംകൊള്ളുന്നതിന്റെ ആദ്യഘട്ടമാണിത്. പ്ളാസ്മാസോൾ കപടപാദത്തിനുള്ളിൽ കടന്നുകഴിഞ്ഞാലുടൻ അതിന്റെ ബാഹ്യഭാഗം വശങ്ങളിൽ മാത്രം കട്ടികൂടി പ്ളാസ്മാജെലായി മാറുന്നു. ഇതൊരു ജലാറ്റിനനാളിയാകുന്നു. ഇതിനുള്ളിലൂടെയുള്ള പ്ളാസ്മാസോൾപ്രവാഹം തുടരുന്നതോടൊപ്പം അതിന്റെ പിന്നിലുള്ള പ്ളാസ്മാജെൽ പ്ളാസ്മാസോളായി മാറും. ഈ പ്രക്രിയമൂലം പ്ളാസ്മാസോളിന്റെ ഒരു നിരന്തര പ്രവാഹം ചലനദിശയിലേക്ക് ഉണ്ടാവുന്നു. ഈ മാറ്റങ്ങളത്രയും സംഭവിച്ചു കഴിയുമ്പോൾ ജലാറ്റിനനാളിയിലെ പ്ളാസ്മാജെൽ സങ്കോചിക്കുന്നതിനാൽ ശരീരത്തിന്റെ കൂടുതൽ ഭാഗവും മുന്നോട്ടു നീങ്ങുന്നു. ഈ പ്രക്രിയയുടെ ആവർത്തനഫലമായാണ് അമീബ ചലിക്കുന്നത്. ഭക്ഷണം അമീബയുടെ പ്രധാന ആഹാരവസ്തുക്കൾ ബാക്ടീരിയങ്ങൾ, ചെറിയ ആൽഗകൾ, ജൈവാംശങ്ങൾ എന്നിവയാണ്. വായയോ മറ്റു ദഹനാവയവങ്ങളോ ഇവയ്ക്കില്ല. ആഹാരം സ്വീകരിക്കുവാനും ദഹനോച്ഛിഷ്ടങ്ങൾ പുറംതള്ളാനും ശരീരത്തിന്റെ ഏതുഭാഗത്തിനും കഴിയും. കപടപാദങ്ങളാൽ ആഹാരവസ്തുവിനെ പൊതിഞ്ഞ് അല്പം ജലത്തോടുകൂടി ഉള്ളിലാക്കുന്നു; ഇത് ഒരു ഭക്ഷ്യരിക്തിക (food vacuole) ആയിത്തീരുന്നു. രിക്തികയുടെ ചുറ്റുമുള്ള പ്രോട്ടോപ്ളാസം ദഹനരസങ്ങൾ ഇതിലേക്ക് സ്രവിപ്പിക്കുകയും ദഹിച്ച പദാർഥങ്ങളെ ആഗിരണം ചെയ്തെടുക്കുകയും ചെയ്യും. ശ്വസനവും വിസർജനവും വിസരണംവഴിയാണ് നടക്കുന്നത്. ജലത്തിൽ ലയിച്ചുചേർന്നിരിക്കുന്ന ഓക്സിജൻ ശരീരത്തിന്റെ എല്ലാ ഭാഗത്തുകൂടിയും ഉള്ളിലേയ്ക്കു വ്യാപിക്കും. പരാസരണം (osmosis) മൂലം ശരീരത്തിൽ കടന്നുകൂടുന്ന അധികജലത്തെയും വിസർജ്യവസ്തുക്കളെയും സങ്കുഞ്ചനശീലരിക്തികകൾ പുറംതള്ളുന്നു. വരൾച്ച തുടങ്ങിയ പ്രതികൂലസാഹചര്യങ്ങളിൽ ഒരു പരിരക്ഷണചർമം ഉത്പാദിപ്പിക്കപ്പെടുകയും അതിനുള്ളിൽ അനുകൂലകാലാവസ്ഥവരെ ഇവ നിഷ്ക്രിയരായി കഴിഞ്ഞുകൂടുകയും ചെയ്യാറുണ്ട്.
ഡയാലിസിസ്--വൃക്കകൾക്ക് തകരാർ സംഭവിക്കുമ്പോൾ യന്ത്രത്തിന്റെ സഹായത്താൽ രക്തത്തിൽ നിന്ന് മാലിന്യങ്ങളും ശരീര ദ്രവങ്ങളും നീക്കം ചെയ്യുന്ന പ്രക്രിയയാണ് ഡയാലിസിസ്. ഒരു അർധതാര്യ തനുസ്തരത്തിന്റെ സഹായത്തോടെ രക്തത്തിലെ മാലിന്യങ്ങൾ മറ്റൊരു മാധ്യമത്തിലേക്ക് വ്യാപിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. പ്രവർത്തനരീതിയെ അടിസ്ഥാനമാക്കി രണ്ട് തരം ഡയാലിസിസ് നിലവിലുണ്ട് ഹീമോ ഡയാലിസിസും, പെരിറ്റോണിയൽ ഡയാലിസിസും
നെഫ്രീഡിയ--മണ്ണിരയുടെവിസര്‍ജനാവയവങ്ങളാണ് നെഫ്രീഡിയ
Subscribe to:
Posts (Atom)





















