ലിസി

ക്ലാസ് 10,9,8 ------- വേണ്ട പ്രസന്റേഷന്‍, ചിത്രങ്ങള്‍, വീഡിയോ

Saturday, 17 September 2011

ഡിഫ്തീരിയ--------ലയാളത്തില്‍ 'തൊണ്ടമുള്ള്' എന്നറിയപ്പെടുന്ന ഡിഫ്തീരിയ (ICDA36) സാധാരണയായി ഒന്നു മുതല്‍ 5 വയസ്സുവരേയുള്ള കുട്ടികളെയാണ് ബാധിക്കുക. ഇപ്പോള്‍ പ്രതിരോധ വാക്‌സിനുകളുടെ ഉപയോഗം മൂലം രോഗബാധയുണ്ടാകുന്ന കുട്ടികളുടെ പ്രായം 5നു മുകളിലായിട്ടുണ്ട്. രോഗമുണ്ടാക്കുന്നത് കൊറൈനി, ബാക്ടീരിയം ഡിഫ്തീരിയ (Coryne bacterium Diphtheria) ബാക്ടീരിയയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരില്‍മാത്രം കണ്ടെത്തിയിട്ടുള്ള ഈ രോഗാണു തൊണ്ടയിലുള്ള ശ്ലേഷ്മചര്‍ത്തിലാണ് പെരുകുന്നത്. രോഗം പകരുന്ന വഴികള്‍ സാധാരണയായി രോഗബാധിതരായ കുട്ടികള്‍ ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ തെറിക്കുന്ന ചെറുകണികകളിലൂടെ അടുത്തുള്ളവര്‍ക്ക് ശ്വസനവായുവിലൂടെയാണ് രോഗം പകരുന്നത്. രോഗിയുടെ സ്രവങ്ങള്‍ പുരണ്ട ഗ്ലാസ്സുകള്‍, കളിപ്പാട്ടങ്ങള്‍, ടവ്വല്‍, അണുനാശിനിയില്‍ മുക്കാത്ത തെര്‍മോമീറ്റര്‍ ഇവ വഴിയും രോഗം പകരാവുന്നതാണ്. ചിലരില്‍ രോഗാണുബാധ പുറമേ രോഗലക്ഷണങ്ങള്‍ കാണിക്കുകയില്ല. ഇവരെ രോഗാണുവാഹകര്‍ (carriers) എന്നു വിളിക്കപ്പെടുന്നു. ഇങ്ങനെയുള്ള രോഗാണുവാഹകരുടെ തൊണ്ടയില്‍നിന്ന് രോഗമുള്ളവരിലേക്കു പകരാം. രോഗികള്‍ 24 ആഴ്ചവരെ രോഗം പരത്തുമ്പോള്‍ രോഗാണുവാഹകര്‍ മാസങ്ങളോളമോ ചികിത്സ ലഭിക്കുന്നതുവരെയോ രോഗാണുവിനെ മറ്റുള്ളവരിലേക്ക് പകര്‍ത്തും. ഒരു രോഗിക്കു ചുറ്റും 20 ഓളം രോഗാണുവാഹകര്‍ ഉണ്ടായിരിക്കുമെന്നാണ് അനുമാനം. ഇടതിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലും ദരിദ്രസാഹചര്യങ്ങളിലും രോഗം പകരാന്‍ സാധ്യത കൂടുതലാണ്.

No comments:

Post a Comment

Pages