ലിസി

ക്ലാസ് 10,9,8 ------- വേണ്ട പ്രസന്റേഷന്‍, ചിത്രങ്ങള്‍, വീഡിയോ

Saturday, 17 September 2011

ത്വക്ക്----സംരക് ഷണം---നു­ഷ്യ­ശ­രീ­ര­ത്തി­ലെ ത്വ­ക്‌ എന്ന അവ­യ­വ­ത്തെ­യാ­ണ്‌ മണ്‍­സൂണ്‍­കാ­ല­ത്ത്‌ അന്ത­രീ­ക്ഷ­ത്തി­ലു­ണ്ടാ­വു­ന്ന വ്യ­തി­യാ­ന­ങ്ങള്‍ കൂ­ടു­ത­ലും ബാ­ധി­ക്കു­ക, അതി­നു­ശേ­ഷ­മാ­ണ്‌ ശ്വാ­സ­കോ­ശം, ഹൃ­ദ­യം തു­ട­ങ്ങിയ അവ­യ­വ­ങ്ങ­ളെ­യും ബാ­ധി­ക്കു­ക, മഴ­ക്കാ­ല­ത്ത്‌ ജല­ക­ണ­ങ്ങള്‍ ഏറെ നേ­രം അന്ത­രീ­ക്ഷ­ത്തില്‍ നില്‍­ക്കു­ക­യും പല­ത­രം മാ­റ്റ­ങ്ങള്‍­ക്കു ഇട­നല്‍­കു­ക­യും ചെ­യ്യും. വള­രെ ചെ­റിയ കു­ട്ടി­ക­ളില്‍ ഈ സമ­യ­ത്ത്‌ കൂ­ടു­തല്‍ ചൊ­റി­ച്ചി­ലും നീര്‍­വീ­ക്ക­വും ഉണ്ടാ­കു­ന്നു. ഈ ചൊ­റി­ച്ചി­ലി­നു­ശേ­ഷം ഈ ഭാ­ഗ­ങ്ങ­ളില്‍ രോ­ഗാ­ണു­ക്കള്‍ പ്ര­വേ­ശി­ക്കു­ക­യും ചു­വ­ന്നു തടി­ക്കു­ക­യും അതി­നെ­ത്തു­ടര്‍­ന്ന്‌ ശക്ത­മായ വേ­ദ­ന­യും ഉണ്ടാ­കു­ന്നു­. ­ശ­രീ­ര­ത്തി­ന്റെ പ്ര­ത­ല­ത്തില്‍ ഏതു ഭാ­ഗ­ങ്ങ­ളി­ലും വൃ­ത്താ­കൃ­തി­യി­ലു­ള്ള പാ­ടു­ക­ളു­ടെ സമീ­പം ചു­വ­ന്നു തടി­ച്ചു വരി­ക­യും നീ­രൊ­ലി­പ്പും വേ­ദ­ന­യും ഉണ്ടാ­വു­ക­യും ചെ­യ്യു­ന്നു. വി­യര്‍­പ്പും ഈര്‍­പ്പ­വും തങ്ങി­നില്‍­ക്കു­ന്ന സ്ഥ­ല­ങ്ങ­ളി­ലാ­ണ്‌ ഇത്‌ കൂ­ടു­ത­ലാ­യി കണ്ടു­വ­രു­ന്ന­ത്‌. ഇതു­കൂ­ടാ­തെ തടി­ച്ച ശരീര പ്ര­കൃ­തി­യു­ള്ള വ്യ­ക്തി­കള്‍­ക്ക്‌ ഇട­ങ്ങിയ ഭാ­ഗ­ങ്ങ­ളില്‍ കാ­ണു­ന്ന ഇന്റെ­ഗ്രി­ഗോ (Intertrigo) എന്ന രോ­ഗം ചു­വ­ന്ന്‌ വെ­ളു­ത്ത്‌ പഴു­ത്ത്‌ അഴു­ക്ക­ലി­നും ഇട­യാ­ക്കു­ന്നു­. വര്‍­ഷ­ക്കാ­ല­ത്ത്‌ കൂ­ടു­തല്‍ കാ­ണു­ന്ന മറ്റൊ­രു രോ­ഗ­മാ­ണ്‌ പരോ­ണി­ച്ചിയ (Paronichia) സാ­ധാ­രണ ഈ അസു­ഖം വെ­ള്ളം കൂ­ടു­തല്‍ കൈ­കാ­ര്യം ചെ­യ്യു­ന്ന വ്യ­ക്തി­ക­ളി­ലാ­ണ്‌ കാ­ണു­ന്ന­തെ­ങ്കി­ലും കെ­ട്ടി­ക്കി­ട­ക്കു­ന്ന വെ­ള്ള­ത്തി­ലൂ­ടെ­യു­ള്ള യാ­ത്ര കാല്‍­ന­ഖ­ങ്ങള്‍­ക്ക്‌ ചു­റ്റും എപ്പോ­ഴും ഈര്‍­പ്പ­മു­ള്ള­താ­യി നില നിര്‍­ത്തു­ന്ന­താ­ണ്‌ ഇതി­നു കാ­ര­ണം. നഖ­ത്തി­നു ചു­റ്റും വീ­ക്ക­ത്തോ­ടെ­യും ചു­വ­ന്നു തടി­ച്ച്‌ വേ­ദന വരി­ക­യും ചെ­യ്യും­. ­മണ്‍­സൂണ്‍ കാ­ല­ത്ത്‌ വര­ണ്ട ചര്‍­മ്മ­വു­മു­ള്ള­വര്‍­ക്ക്‌ ചര്‍­മ്മ­ത്തില്‍ അസ്വ­സ്ഥത ഉണ്ടാ­കുക പതി­വാ­ണ്‌. കോള്‍­ഡ്‌ അര്‍­ടി­കാ­രിക (Cold Articaria) എന്ന്‌ ത്വ­ക്ക്‌ രോഗ വി­ദ­ഗ്‌­ധര്‍ പറ­യ­പ്പെ­ടു­ന്ന അസു­ഖം ചില വ്യ­ക്തി­ക­ളില്‍ കാ­ണ­പ്പെ­ടു­ന്നു. ഇവര്‍­ക്ക്‌ തണു­പ്പോ തണു­ത്ത­വെ­ള്ള­മോ ഐസ്‌­ക­ട്ട­യോ ശരീ­ര­ത്ത്‌ തട്ടു­മ്പോള്‍ തടി­പ്പ്‌ വരി­ക­യും ഒന്നു രണ്ടു ദി­വ­സ­ത്തേ­ക്ക്‌ ആ തടി­പ്പ്‌ കാ­ണു­ക­യും ചെ­യ്യു­ന്നു­. ­പ്രാ­യ­മാ­കുക എന്ന പ്ര­കി­യ­യ്‌­ക്ക്‌ ത്വ­ക്കും കീ­ഴ്‌­പ്പെ­ടു­ന്നു. ചി­ല­രില്‍ ഈ വ്യ­തി­യാ­നം നേ­ര­ത്തെ കണ്ടു­വ­രു­ന്നു. ത്വ­ക്കി­ന്റെ പ്ര­ത­ല­ത്തി­ലു­ണ്ടാ­വു­ന്ന കട്ടി­ക്കു­റ­വി­നെ കൂ­ടാ­തെ ശ്വേ­ത­ഗ്ര­ന്ഥി സ്ര­വ­ത്തി­ലു­ണ്ടാ­കു­ന്ന വ്യ­തി­യാ­ന­ങ്ങള്‍­ക്ക്‌ വി­യര്‍­പ്പ്‌ ഗ്ര­ന്ഥി­ക­ളു­ടെ എണ്ണം കു­റ­ഞ്ഞു­വ­രി­ക­യും ചെ­യ്യു­മ്പോള്‍ അതി­നെ Asteotic eczema എന്നു വി­ളി­ക്കു­ന്നു. ഇത്ത­രം ആള്‍­ക്കാര്‍ വര്‍­ഷ­കാ­ല­ത്തോ­ട്‌ പൊ­രു­ത്ത­പ്പെ­ടു­വാന്‍ പ്ര­യാ­സ­മു­ള്ള­താ­യി കാ­ണു­ന്നു. ഇതി­ന്റെ­യും രോ­ഗ­ല­ക്ഷ­ണം അസ­ഹ്യ­മായ ചൊ­റി­ച്ചില്‍ തന്നെ­യാ­ണ്‌. ­സര്‍­വ്വ­സാ­ധാ­ര­ണ­മാ­യി കാ­ണു­ന്ന താ­രന്‍. ചില വ്യ­ക്തി­ക­ളില്‍ എക്‌­സിമ (eczema) യു­ടെ രൂ­പ­ത്തില്‍ കാ­ണു­ന്നു­മു­ണ്ട്‌. വര്‍­ഷ­കാ­ല­ങ്ങ­ളി­ലാ­ണ്‌ ഇത്‌ കൂ­ടു­തല്‍ കാ­ഠി­ന്യ­ത്തോ­ടു­കൂ­ടി കാ­ണ­പ്പെ­ടു­ന്ന­ത്. ശരീ­ര­ഭാ­ഗ­ങ്ങ­ളില്‍ തല­യി­ലും കക്ഷ­ത്തി­ലും നെ­ഞ്ച­ത്തും മു­തു­കി­ലും ജന­നേ­ന്ദ്രി­യ­ത്തി­നും ചു­റ്റും ശ്വേ­ത­ഗ്ര­ന്ഥി­കള്‍ കൂ­ടു­തല്‍ കേ­ന്ദ്രീ­ക­രി­ച്ചി­രി­ക്കു­ന്ന­തി­നാല്‍ ഈ ശരീ­ര­ഭാ­ഗ­ങ്ങ­ളില്‍ കൂ­ടു­തല്‍ രോ­ഗ­ല­ക്ഷ­ണ­ങ്ങല്‍ കാ­ണു­ന്നു­. ­മ­റ്റൊ­രു പ്ര­ധാ­ന­കാ­ര­ണം ഈറം­കാല്‍ എന്നും വളം­ക­ടി­യെ­ന്നും വി­ളി­ച്ചു­വ­രു­ന്ന ഗ്രൗ­ണ്ട്‌ (ground itch) എന്നു പറ­യു­ന്ന രോ­ഗ­മാ­ണ്‌ മഴ­ക്കാ­ല­ങ്ങ­ളില്‍ നഗ്ന­പാ­ദ­രായ നട­ക്കു­ന്ന ആളു­ക­ളി­ലാ­ണ്‌ ഇത്‌ കൂ­ടു­ത­ലാ­യും കണ്ടു­വ­രു­ന്ന­ത്‌. നന­ഞ്ഞു കി­ട­ക്കു­ന്ന മണല്‍ പ്ര­ദേ­ശ­ത്തോ കൃ­ഷി­യി­ട­ങ്ങ­ളി­ലോ നി­ന്ന്‌ ജോ­ലി ചെ­യ്യു­ന്ന­വ­രി­ലാ­ണ്‌ ഇത്ത­രം പ്ര­ശ്‌­ന­ങ്ങള്‍ കണ്ടു­വ­രു­ന്ന­ത്‌. പല­ത­ര­ത്തി­ലു­ള്ള വി­ര­ക­ളു­ടെ മു­ട്ട­കള്‍ മണ്ണില്‍ കി­ട­ന്ന്‌ വി­രി­യു­ക­യും അവ­യു­ടെ ലാര്‍­വ­കള്‍ ശരീ­ര­ഭാ­ഗ­ങ്ങ­ളി­ലേ­ക്ക്‌ കട­ക്കു­ന്ന കവാ­ട­ങ്ങ­ളി­ലാ­ണ്‌ ഇങ്ങ­നെ രൂ­പ­പ്പെ­ടു­ന്ന­ത്‌. ഇ­ത്ത­ര­ത്തില്‍ കണ്ടു­വ­രു­ന്ന മറ്റൊ­രു രോ­ഗ­മാ­ണ്‌ (migrains) എന്ന്‌ വി­ളി­ക്ക­പ്പെ­ടു­ന്ന­ത്‌. ത്വ­ക്കില്‍ കൂ­ടി കട­ക്കു­ന്ന ഇത്ത­രം ലാര്‍­വ­കള്‍ ത്വ­ക്കി­നി­ട­യില്‍ കൂ­ടി സഞ്ച­രി­ക്കു­മ്പോ­ഴു­ണ്ടാ­കു­ന്ന അസ­ഹ്യ­മായ ചൊ­റി­ച്ചി­ലും അതു വഴി­യു­ണ്ടാ­വു­ന്ന വര­കള്‍­പോ­ലു­ള്ള പാ­ടു­ക­ളും അതി­ന്റെ ലക്ഷ­ണ­ങ്ങ­ളാ­ണ്‌. ഈ രോ­ഗ­ങ്ങ­ളെ ഫല­പ്ര­ദ­മാ­യി തട­യു­ന്ന­തി­ന്‌ പല മാര്‍­ഗ്ഗ­ങ്ങ­ളു­ണ്ട്‌. അന്ത­രീ­ക്ഷ­ത്തില്‍ തങ്ങി­നില്‍­ക്കു­ന്ന ഈര്‍­പ്പം തന്നെ­യാ­ണ്‌ പ്ര­ധാ­ന­പ്ര­ശ്‌­നം. അതു­കൊ­ണ്ട്‌ ശരീ­ര­ത്തി­ന്റെ ഉപ­രി­ത­ല­മായ ത്വ­ക്കില്‍ നി­ന്ന്‌ ഈര്‍­പ്പം ഉണ­ങ്ങി­വെ­യ്‌­ക്ക­ണം. നന­ഞ്ഞ വസ്‌­ത്ര­ങ്ങള്‍ ഒഴി­വാ­ക്ക­ണം. വി­ര­ലു­കള്‍­ക്കി­ട­യില്‍ തങ്ങി­നില്‍­ക്കു­ന്ന ഈര്‍­പ്പം തു­ട­ച്ച്‌ ഉണ­ക്കി­വെ­ക്ക­ണം­.

No comments:

Post a Comment

Pages