ജീവശാസ്ത്ര അധ്യാപനം ജീവസുറ്റതും സുഗമമാക്കുന്നതിനുമായി പാലക്കാട് ഡയറ്റിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ ജീവശാസ്ത്ര അധ്യാപകരൂടെ കൂട്ടായ്മ
ലിസി
ക്ലാസ് 10,9,8 ------- വേണ്ട പ്രസന്റേഷന്‍, ചിത്രങ്ങള്‍, വീഡിയോ
- 8 (4)
- biologyworkheets (2)
- class9 (1)
- DIABETES MELITUS (1)
- DIGESTIVE SYSTEM (1)
- energystar (1)
- galapagos (1)
- HORMONE ACTION (1)
- logo of international year of forest (1)
- logo-international year of chemistry (1)
- MEIOSIS (2)
- photosynthesis (1)
- pygmyhog (1)
- seasons (1)
- STD X -അദ്ധ്യായം -7 (4)
- അന്താരാഷ്ട്ര വവ്വാല് വര്‍ഷം- സ്ലൈഡ് പ്രസന്റേഷന്‍ (3)
- അസ്ഥിസന്ധി (1)
- എപിസ് മെലിഫെറ (1)
- ക്രമഭംഗം-------വീഡിയോ (1)
- ക്ലാസ് 9 -----അദ്ധ്യായം (1)
- ക്ലാസ് 10 അദ്ധ്യായം 1 ന് വേണ്ട പ്രസന്റേഷന്‍ (1)
- ക്ലാസ് 10 അദ്ധ്യായം 1 ന് വേണ്ട പ്രസന്റേഷന്‍ (20)
- ക്ലാസ് 10 അദ്ധ്യായം 2 ന് വേണ്ട പ്രസന്റേഷന്‍ (2)
- ക്ലാസ് 10- അദ്ധ്യായം 4- ന് ഉപയോഗിക്കാവുന്ന ചിത്രങ്ങള്‍ (23)
- ക്ലാസ് 10- അദ്ധ്യായം 5- (17)
- ക്ലാസ് 8- അദ്ധ്യായം (3)
- ക്ലാസ് 8- അദ്ധ്യായം 1 (2)
- ക്ലാസ് 8- അദ്ധ്യായം 3 (10)
- ക്ലാസ് 9- അദ്ധ്യായം 5 (7)
- ചിത്രങ്ങള്‍ (23)
- ജോയിന്റ് (1)
- ഡി .എന്‍. എ (1)
- പക് ഷിയുടെ വൃക്ക (1)
- ബയോളജി വര്‍ക്ക് ഷിറ്റ് (1)
- വീഡിയോ (23)
- ശാസ്ത്രജ് ഞര്‍ (6)
- ശ്വാസകോശം (1)
- സസ്യരോഗങ്ങള്‍- ക്ലാസ് 10- അദ്ധ്യായം 5- ന് ഉപയോഗിക്കാവുന്ന (6)
- ഹൃദയം--ശ്വാസകോശത്തിന് ഇടയ്ക്ക് (1)
Saturday, 17 September 2011
ഡോഡോ---------ഡോഡോ വലിപ്പം കൂടിയതും പറക്കാൻ കഴിയാത്തതുമായ പക്ഷികളായിരുന്നു ഡോഡോ കൾ(Raphus cucullatus) . അരയന്നത്തോട് രൂപസാദൃശ്യമുണ്ടെങ്കിലും പ്രാവു വർഗ്ഗത്തിൽപ്പെട്ടവയാണു ഡോഡോ പക്ഷികൾ. 1 മീറ്ററോളം (3 അടി) ഉയരവും ഏകദേശം 20 കിലോ ഭാരവുമുള്ള ഇവ മരത്തിൽനിന്നും പൊഴിഞ്ഞു വീഴുന്ന പഴവർഗ്ഗങ്ങളാണു ഭക്ഷണമാക്കിയിരുന്നത്. ഇന്ത്യൻ സമുദ്രത്തിലെ മൌറീഷ്യസ് ദ്വീപുകളായിരുന്നു ആവാസ കേന്ദ്രം. കൊളുംബിഫോമെസ് ഗോത്രത്തിലെ റാഫിഡെ പക്ഷി കുടുംബത്തിൽപ്പെടുന്ന ഇവ പ്രധാനമായും മനുഷ്യന്റെ ഇടപെടൽ കൊണ്ടു വംശനാശം വന്ന ജീവി വർഗ്ഗങ്ങളെ പ്രതിനിധീകരിക്കുന്നു. റെഡ് ഡാറ്റാ ബുക്കിൽ ഇവ ചുവപ്പു താളുകളിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഡോഡോ ഇനങ്ങളും ശരീരപ്രക്രുതിയും ഡോ ഡോകൾ പ്രധാനമായും മൂന്നു സ്പീഷീസുണ്ടായിരുന്നു.[1] * റാഫസ് കുക്കുലേറ്റസ് മൌറീഷ്യസ് ദ്വീപിൽ കാണപ്പെട്ടിരുന്ന ഈ ഇനമായിരുന്നു യഥാർഥ ഡോഡോകൾ. ടർക്കിക്കോഴിയോളം വലിപ്പമുള്ള ഈ ഇനത്തിലെ പക്ഷികളുടെ തല നീളം കൂടിയതും ചുണ്ട് അറ്റം വളഞ്ഞതുമാണ്. ദൃഢവും ബലമുള്ളതുമായ ചുണ്ടിന് 23 സെ.മീറ്ററോളം നീളം വരും. ഡോഡോയുടെ ശരീരഘടനയിലെ ഏറ്റവും വലിയ സവിശേഷതകളാണിവ. കുറുകിയ കാലുകൾക്ക് മഞ്ഞ നിറമാണുള്ളത്. വണ്ണം കൂടിയതാണ് കാൽപ്പാദങ്ങൾ. ഇവയുടെ അപുഷ്ടമായ ചിറകുകളിലെ തൂവലുകൾക്ക് മഞ്ഞകലർന്ന വെളുപ്പു നിറമാണുള്ളത്. ഇവയുടെ വാൽത്തൂവലുകൾ ചെറുതും ചുരുണ്ടതുമാണ്. മുഖത്തിനും ശരീരത്തിനും ചാരനിറമാണ്. * റാഫസ് സോളിറ്റാറിയസ് ഇന്ത്യൻ സമുദ്രത്തിലെ റീയുണിയൻ ദ്വീപുകളിൽ കാണപ്പെട്ടിരുന്ന മറ്റൊരിനം ഡോഡോയും മഞ്ഞ കലർന്ന വെളുപ്പു നിറത്തോടുകൂടിയതായിരുന്നു. (. മറ്റു രണ്ട് സ്പീഷീസിനെ അപേക്ഷിച്ച് വലിപ്പം കുറഞ്ഞവയാണ് റീയുണിയൻ ഡോഡോകൾ. * പെസോഫാപ്സ് സോളിറ്റാറിയ മൌറീഷ്യസിലെ റോഡ്രിഗ്സ് ദ്വീപിൽ കണ്ടിരുന്നത് പെസോഫാപ്സ് സോളിറ്റാറിയ എന്നയിനം ഡോഡോകളെയാണ്. വലിപ്പം കുറഞ്ഞ തലയും കുറുകിയ ചുണ്ടും നീളം കൂടിയ കഴുത്തും കാലുകളും ഇവയുടെ സവിശേഷതകളാണ്. വെളുപ്പു നിറത്തിലും തവിട്ടു കലർന്ന ചാരനിറത്തിലുമുള്ള ഡോഡോകളും കാണപ്പെട്ടിരുന്നു. അതിവേഗത്തിൽ ഓടാൻ കഴിവുള്ള ഇത്തരം പക്ഷികളെ ഓടിച്ചു പിടിക്കുക എളുപ്പമല്ല. ചിറകുകളുടെ അറ്റത്തായി കാണുന്ന കട്ടിയുള്ള മുഴ ആക്രമണങ്ങളിൽ പ്രതിരോധത്തിനായുള്ള ഗദ പോലെ പ്രയോജനപ്പെടുന്നു. പ്രധാനമായും ഇലകളും വിത്തുകളുമാണ് ഇവയുടെ ആഹാരം വംശനാശം മൗറീഷ്യസ് ദ്വീപില് ജന്തുവാസം വളരെക്കുറവായിരുന്നു, സസ്തനികൾ തീരെ ഇല്ലാത്തതിനാല് അവ യാതൊരു വിധത്തിലുമുള്ള ആക്രമണങ്ങൾക്കും ഇരയായിരുന്നില്ല. ഈ സാഹചര്യം അവയുടെ പ്രകൃതിദത്തമായ പ്രതിരോധത്തെ ബാധിച്ചു. അങ്ങനെ കാലക്രമേണ പറക്കാനറിയാത്ത ഒരു പക്ഷിയായി ഡോഡോ. അവ തറയിൽ കൂടുകൂട്ടുന്ന, പഴങ്ങൾ മാത്രം ഭക്ഷിച്ചു ജീവിക്കുന്ന ജീവിവർഗ്ഗമായിരുന്നു1505-ഇൽ ദ്വീപിൽ പോർച്ചുഗീസുകാർ കാൽ കുത്തി. നാവികർക്കും അവരുടെ വളർത്തു മ്രുഗങ്ങൾക്കും ഡോഡോകൾ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഭക്ഷ്യവസ്തുവായി മാറി. ഡോഡോയുടെ ഭീതിയില്ലായ്മ എന്ന സ്വഭാവമായിരുന്നു ഇതിനു കാരണം.ആയിരക്കണക്കിനു ഡോഡോകൾ ഇത്തരത്തിൽ കൊല്ലപ്പെട്ടു.മനുഷ്യരുടെ അധിനിവേശത്തിനൊപ്പം ക്ഷണിചും അല്ലതെയും എത്തിയ നായകൾ, കുരങ്ങന്മാർ, എലികൾ തുടങ്ങിയ ജീവികൾ ഡോഡൊകളുടെ മുട്ടകളെ പൂർണ്ണമായും നശിപ്പിച്ചു. മനുഷ്യർ മൌറിഷ്യസിൽ കാലുകുത്തി 100 വർഷത്തിനുള്ളിൽ ഡോഡോ സന്നിഗ്ദ്ധ(endangered) ജീവി[2] ആയി1680-കളോടെ മൌറീഷ്യസിൽ നിന്നും 1750-ൽ റീയുണിയനിൽ നിന്നും 1800-കളിൽ റോഡ്രിഗ്വെസിൽ നിന്നും ഡോഡോകൾ അപ്രത്യക്ഷമായതായി ജീവാശ്മരേഖകളും വിനോദസഞ്ചാരികളുടെ യാത്രാക്കുറിപ്പുകളും സൂചന നൽകുന്നു[3]. ഡോഡോ പക്ഷികളുടെ പൂർണ അസ്ഥികൂടങ്ങളുടെ ജീവാശ്മങ്ങൾ ഈ പ്രദേശങ്ങളിൽ നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. ഡൊഡൊ മാത്രമല്ല മൌറീഷ്യസ്സിൽ അന്നുണ്ടായിരുന്ന 45 പക്ഷി വര്ഗ്ഗങ്ങളിൽ അതിജീവിച്ചത് 21 എണ്ണം മാത്രമാണ്!! ഡൊഡൊപ്പക്ഷിയും കാൽവേറിയ വൃക്ഷവും അടുത്തിടെ ശാസ്ത്രജ്ഞർ നടത്തിയ ഒരു നിരീക്ഷണമാണു് കാൽവേറിയ(Tambalacoque)[4] വൃക്ഷത്തിന്റെ മൌറിഷ്യസിലെ അപൂർവമായ സാന്നിദ്ധ്യം. ഡോഡോപ്പക്ഷികള് അപ്രത്യക്ഷമായതോടെ മൌറീഷ്യസില് സുലഭമായിരുന്ന കാൽവേറിയ(Tambalacoque) മരങ്ങളുടെ എണ്ണത്തില് സാരമായ കുറവ് സംഭവിച്ചതായി കാണുന്നു. ഇത് ജീവശാസ്ത്രത്തിലെ മ്യുച്വലിസം എന്ന പ്രതിഭാസത്തിൽ പെടുന്നു. അവർ നിരീക്ഷിച്ച പ്രകാരം ഈ വൃക്ഷം വെറും 13 എണ്ണം മാത്രമേ അവിടെയുള്ളൂ. അതും മുന്നൂറിലധികം വർഷം പ്രായമുള്ളവ. എ.ഡി 1600 ന്റെ മദ്ധ്യത്തിനുശേഷം ഒരു പുതിയ മരം പോലും മുളച്ചിട്ടില്ല. ഡോഡോകള് ഈ മരത്തിന്റെ ഫലങ്ങള് തിന്നതിനു ശേഷം വിസർജ്ജിക്കുമ്പോൾ പുറത്തു വന്നിരുന്ന ദഹിക്കാത്ത വിത്തുകൾ മുളച്ചാണ് പുതിയ വൃക്ഷത്തൈകളുണ്ടായിരുന്നത്. ഡോഡോപ്പക്ഷികള് അപ്രത്യക്ഷമായതോടെ ഈ മരങ്ങളുടെ വിത്തുകള് വിതരണം ചെയ്യുന്നതിനുള്ള ഉപാധികള് ഇല്ലാതെ വന്നതു നിമിത്തമാണ് ഇത്തരം വൃക്ഷവംശക്ഷയം സംഭവിച്ചു തുടങ്ങിയത് എന്നു കരുതാം (ടർക്കിപ്പക്ഷിക്കും ഈ കഴിവുണ്ടെന്നു അടുത്തകാലത്തായി വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു)
Subscribe to:
Post Comments (Atom)
No comments:
Post a Comment