ജീവശാസ്ത്ര അധ്യാപനം ജീവസുറ്റതും സുഗമമാക്കുന്നതിനുമായി പാലക്കാട് ഡയറ്റിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ ജീവശാസ്ത്ര അധ്യാപകരൂടെ കൂട്ടായ്മ
ലിസി
ക്ലാസ് 10,9,8 ------- വേണ്ട പ്രസന്റേഷന്‍, ചിത്രങ്ങള്‍, വീഡിയോ
- 8 (4)
- biologyworkheets (2)
- class9 (1)
- DIABETES MELITUS (1)
- DIGESTIVE SYSTEM (1)
- energystar (1)
- galapagos (1)
- HORMONE ACTION (1)
- logo of international year of forest (1)
- logo-international year of chemistry (1)
- MEIOSIS (2)
- photosynthesis (1)
- pygmyhog (1)
- seasons (1)
- STD X -അദ്ധ്യായം -7 (4)
- അന്താരാഷ്ട്ര വവ്വാല് വര്‍ഷം- സ്ലൈഡ് പ്രസന്റേഷന്‍ (3)
- അസ്ഥിസന്ധി (1)
- എപിസ് മെലിഫെറ (1)
- ക്രമഭംഗം-------വീഡിയോ (1)
- ക്ലാസ് 9 -----അദ്ധ്യായം (1)
- ക്ലാസ് 10 അദ്ധ്യായം 1 ന് വേണ്ട പ്രസന്റേഷന്‍ (1)
- ക്ലാസ് 10 അദ്ധ്യായം 1 ന് വേണ്ട പ്രസന്റേഷന്‍ (20)
- ക്ലാസ് 10 അദ്ധ്യായം 2 ന് വേണ്ട പ്രസന്റേഷന്‍ (2)
- ക്ലാസ് 10- അദ്ധ്യായം 4- ന് ഉപയോഗിക്കാവുന്ന ചിത്രങ്ങള്‍ (23)
- ക്ലാസ് 10- അദ്ധ്യായം 5- (17)
- ക്ലാസ് 8- അദ്ധ്യായം (3)
- ക്ലാസ് 8- അദ്ധ്യായം 1 (2)
- ക്ലാസ് 8- അദ്ധ്യായം 3 (10)
- ക്ലാസ് 9- അദ്ധ്യായം 5 (7)
- ചിത്രങ്ങള്‍ (23)
- ജോയിന്റ് (1)
- ഡി .എന്‍. എ (1)
- പക് ഷിയുടെ വൃക്ക (1)
- ബയോളജി വര്‍ക്ക് ഷിറ്റ് (1)
- വീഡിയോ (23)
- ശാസ്ത്രജ് ഞര്‍ (6)
- ശ്വാസകോശം (1)
- സസ്യരോഗങ്ങള്‍- ക്ലാസ് 10- അദ്ധ്യായം 5- ന് ഉപയോഗിക്കാവുന്ന (6)
- ഹൃദയം--ശ്വാസകോശത്തിന് ഇടയ്ക്ക് (1)
Saturday, 17 September 2011
അനോഫിലസ് പെണ്‍കൊതുക്---------കാഞ്ഞങ്ങാട് നഗരസഭയുടെ തീരദേശ വാര്‍ഡുകളില്‍ മലമ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നഗരസഭയുടെ തീരദേശ വാര്‍ഡില്‍ നിന്നും ഇതിനകം നാല് പേര്‍ക്ക് മലമ്പനി പിടിപെട്ടിട്ടുണ്ട്. കാലവര്‍ഷം ശക്തമാകുന്നതോടെ രോഗം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുന്നതിനുള്ള സാഹചര്യമുള്ളതിനാല്‍ ജനങ്ങള്‍ അവശ്യമായ മുന്‍കരുതലുകളെടുക്കണം. വിറയലോടുകൂടിയ പനി, കുളിര്, ശക്തമായ തലവേദന, ശരീരവേദന, ചിലപ്പോള്‍ ഓക്കാനവും ഛര്‍ദ്ദിയും എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ . കൊതുക് കടിയിലൂടെയാണ് രോഗം പകരുന്നത്. രോഗലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും രക്ത പരിശോധന നടത്തി രോഗം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തണം. രോഗബാധിത പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് നടത്തിയ സര്‍വേകളില്‍ രോഗം പരത്തുന്ന അനോഫിലസ് സ്റ്റീഫന്‍സി വിഭാഗത്തില്‍പ്പെടുന്ന കൊതുകിന്റെ സാന്ദ്രത വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും വീടുകളിലെ ജല സംഭരണികളിലാണ് കൊതുകിന്റെ കൂത്താടികളെ കണ്ടെത്തിയിട്ടുള്ളത്. അനോഫിലസ് കൊതുകുകള്‍ ശുദ്ധജലത്തിലാണ് മുട്ടയിട്ട് പെരുകുന്നത്. കിണറുകള്‍ , ചെറിയ വെള്ളക്കെട്ടുകള്‍ , ഉപയോഗ ശൂന്യമായ പാത്രങ്ങള്‍ , ടെറസിന് മുകള്‍വശം, സണ്‍ഷേഡ്, ടയറുകള്‍ മുതലായവയില്‍ മഴക്കാലങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നതിനുള്ള സാധ്യത ഏറെയാണ്. പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വാട്ടര്‍ ടാങ്കുകളിലെ വെള്ളം ആഴ്ചയില്‍ ഒരിക്കല്‍ പൂര്‍ണമായും ഒഴുക്കിക്കളയണം. ജനാലകള്‍ , വാട്ടര്‍ ടാങ്കുകള്‍ , മറ്റ് ജല സംഭരണികള്‍ മുതലായവ കൊതുക് കടക്കാത്ത വിധം നെറ്റുകള്‍ സ്ഥാപിക്കണം. ഉറങ്ങുമ്പോള്‍ നിര്‍ബന്ധമായും കൊതുക് വല ഉപയോഗിക്കണം. വീടിന് പുറത്ത് കിടന്നുറങ്ങുന്നത് ഒഴിവാക്കണം. രോഗ നിയന്ത്രണത്തിന്റെ ഭാഗമായി രക്ത പരിശോധനാ ക്യാമ്പ്, മെഡിക്കല്‍ ക്യാമ്പ്, കൊതുക് കൂത്താടി നശീകരണ പ്രവര്‍ത്തനങ്ങള്‍ , കിണറുകളില്‍ ഗപ്പി മത്സ്യത്തെ നിക്ഷേപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഇതുവരെ 292 പേരുടെ രക്തം ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. കൂത്താടി നശീകരണത്തിന്റെ ഭാഗമായി 126 കിണറുകളില്‍ ഗപ്പി മത്സ്യത്തെ നിക്ഷേപിച്ചു. രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികള്‍ , പൊതുജനങ്ങള്‍ , സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണം ഉണ്ടാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment