ലിസി

ക്ലാസ് 10,9,8 ------- വേണ്ട പ്രസന്റേഷന്‍, ചിത്രങ്ങള്‍, വീഡിയോ

Monday, 26 September 2011

സസ്യകോശം




സസ്യസാമ്രാജ്യത്തിൽത്തിൽ ഉൾപ്പെടുന്ന ജീവികളാണ് സസ്യങ്ങൾ. വൃക്ഷങ്ങൾ, ഓഷധികൾ, കുറ്റിച്ചെടികൾ, തൃണങ്ങൾ, വള്ളികൾ, പന്നലുകൾ, പായലുകൾ, ഹരിതനിറമുള്ള ആൽഗകൾ തുടങ്ങിയവ സസ്യസാമ്രാജ്യത്തിൽ ഉൾപ്പെടുന്നു. ബീജസസ്യങ്ങൾ, ബ്രയോഫൈറ്റുകൾ, ഫേണുകൾ, അനുഫേണുകൾ എനങ്ങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്നഏകദേശം 350,000 സസ്യവർ‌ഗങ്ങൾ ഇപ്പോൾ നലനിൽക്കുന്നതായി ഗണിക്കപ്പെടുന്നു. 2004 ആയപ്പോഴേക്കും ഏകദേശം 287,655 വർഗങ്ങളെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അവയിൽ 258,650 സപുഷ്പികളും and 18,000 ബ്രയോഫൈറ്റുകളും. ഹരിതസസ്യങ്ങൾ അവയ്ക്കാവശ്യമായ ഊർജ്ജത്തിന്റെ മുഖ്യപങ്കും സ്വരൂപിക്കുന്നത് സൂര്യനിൽ നിന്ന് പ്രകാശസംശ്ലേഷണം എന്ന ഒരു പ്രക്രിയ വഴി ആണ്.


പ്രകാശസംശ്ലേഷണം
ഹരിതസസ്യങ്ങൾ, ആൽഗകൾ, ചിലതരം ബാക്റ്റീരിയകൾ എന്നിവ, സൂര്യനിൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ച്, കാർബൺ ഡയോക്സൈഡിനെ കാർബോ ഹൈഡ്രേറ്റുകൾ (പഞ്ചസാര) ആക്കിമാറ്റുന്ന പ്രക്രിയയെയാണ്‌ പ്രകാശസംശ്ലേഷണം(Photosynthesis) എന്ന് പറയുന്നത്.[1] കാർബൺ ഡയോക്സൈഡും ജലവും ഉപയോഗപ്പെടുത്തുന്ന ഈ പ്രക്രിയയിലെ ഉപോല്പ്പന്നമാണ്‌ ഓക്സിജൻ. ഭൗമാന്തരീക്ഷത്തിലെ ഓക്സിജന്റെ നില പരിപാലിക്കുന്ന ഈ പ്രവർത്തനം മിക്കവാറും എല്ലാ ജീവികളുടെയും പ്രത്യക്ഷമോ പരോക്ഷമോ ആയ ഊർജ്ജസ്രോതസ്സുമാണ്.ഹരിതകം(ക്ലോറോഫിൽ) അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളാണ്‌(photosynthetic reaction centers) പ്രകാശത്തിൽനിന്നുമുള്ള ഊർജ്ജം ആഗിരണം ചെയ്യുന്നത്, സസ്യങ്ങളിൽ ‍ഈ പ്രോട്ടീനുകൾ ക്ലോറോപ്ലാസ്റ്റുകളിൽ കാണപെടുമ്പോൾ ബാക്റ്റീരിയകളിൽ ഈ പ്രോട്ടീനുകൾ കോശഭിത്തിയിലാണ്‌(plasma membrane) കാണപ്പെടുന്നത്. ഹരിതകം ആഗിരണം ചെയ്യുന്ന ഊർജ്ജത്തിൽ കുറച്ചുഭാഗം അഡിനോസിൻ ട്രൈ ഫോസ്ഫേറ്റ് (adenosine triphosphate - ATP)രൂപത്തിൽ ശേഖരിക്കപ്പെടുന്നു, ബാക്കി ഊർജ്ജം, ജലം പോലെയുള്ള വസ്തുക്കളിൽനിന്നും ഇലക്ട്രോണുകളെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്നു. These electrons are then used in the reactions that turn carbon dioxide into organic compounds. ഈ ഇലക്ട്രോണുകളെ ഉപയോഗിച്ചാണ്‌ കാർബൺ ഡയോക്സൈഡിനെ ഓർഗാനിക് സം‌യുക്തങ്ങളാക്കി മാറ്റുന്നത്. ഹരിതസസ്യങ്ങൾ, ആൽഗകൾ, സൈനോബാക്റ്റീരിയകൾ എന്നിവയിൽ കാൽവിൻ ചക്രം(Calvin cycle) എന്ന പ്രകാശ സംശ്ലേഷണ രാസപ്രവർത്തനങ്ങളാണ് നടക്കുന്നത്, എന്നാൽ ക്ലോറോബിയം പോലെയുള്ള ചില ബാക്റ്റീരിയകളിലെ വിപരീത ക്രെബ്സ് ചക്രം(reverse Krebs cycle) നടക്കുന്നു.

No comments:

Post a Comment

Pages