ജീവശാസ്ത്ര അധ്യാപനം ജീവസുറ്റതും സുഗമമാക്കുന്നതിനുമായി പാലക്കാട് ഡയറ്റിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ ജീവശാസ്ത്ര അധ്യാപകരൂടെ കൂട്ടായ്മ
ലിസി
ക്ലാസ് 10,9,8 ------- വേണ്ട പ്രസന്റേഷന്‍, ചിത്രങ്ങള്‍, വീഡിയോ
- 8 (4)
- biologyworkheets (2)
- class9 (1)
- DIABETES MELITUS (1)
- DIGESTIVE SYSTEM (1)
- energystar (1)
- galapagos (1)
- HORMONE ACTION (1)
- logo of international year of forest (1)
- logo-international year of chemistry (1)
- MEIOSIS (2)
- photosynthesis (1)
- pygmyhog (1)
- seasons (1)
- STD X -അദ്ധ്യായം -7 (4)
- അന്താരാഷ്ട്ര വവ്വാല് വര്‍ഷം- സ്ലൈഡ് പ്രസന്റേഷന്‍ (3)
- അസ്ഥിസന്ധി (1)
- എപിസ് മെലിഫെറ (1)
- ക്രമഭംഗം-------വീഡിയോ (1)
- ക്ലാസ് 9 -----അദ്ധ്യായം (1)
- ക്ലാസ് 10 അദ്ധ്യായം 1 ന് വേണ്ട പ്രസന്റേഷന്‍ (1)
- ക്ലാസ് 10 അദ്ധ്യായം 1 ന് വേണ്ട പ്രസന്റേഷന്‍ (20)
- ക്ലാസ് 10 അദ്ധ്യായം 2 ന് വേണ്ട പ്രസന്റേഷന്‍ (2)
- ക്ലാസ് 10- അദ്ധ്യായം 4- ന് ഉപയോഗിക്കാവുന്ന ചിത്രങ്ങള്‍ (23)
- ക്ലാസ് 10- അദ്ധ്യായം 5- (17)
- ക്ലാസ് 8- അദ്ധ്യായം (3)
- ക്ലാസ് 8- അദ്ധ്യായം 1 (2)
- ക്ലാസ് 8- അദ്ധ്യായം 3 (10)
- ക്ലാസ് 9- അദ്ധ്യായം 5 (7)
- ചിത്രങ്ങള്‍ (23)
- ജോയിന്റ് (1)
- ഡി .എന്‍. എ (1)
- പക് ഷിയുടെ വൃക്ക (1)
- ബയോളജി വര്‍ക്ക് ഷിറ്റ് (1)
- വീഡിയോ (23)
- ശാസ്ത്രജ് ഞര്‍ (6)
- ശ്വാസകോശം (1)
- സസ്യരോഗങ്ങള്‍- ക്ലാസ് 10- അദ്ധ്യായം 5- ന് ഉപയോഗിക്കാവുന്ന (6)
- ഹൃദയം--ശ്വാസകോശത്തിന് ഇടയ്ക്ക് (1)
Saturday, 24 September 2011
തലച്ചോറ്-----------------നട്ടെല്ലുള്ള എല്ലാ ജന്തുക്കളിലും ഭൂരിഭാഗം നട്ടെല്ലില്ലാത്ത ജന്തുക്കളുടേയും നാഡീവ്യവസ്ഥയുടെ കേന്ദ്രമാണ് മസ്തിഷ്കം അഥവാ തലച്ചോർ. ജെല്ലിഫിഷ്, നക്ഷത്രമത്സ്യം തുടങ്ങിയ ചില ജന്തുക്കളിൽ മസ്തിഷ്കമില്ലാതെയുള്ള വികേന്ദ്രീകൃത നാഡീവ്യൂഹം കാണപ്പെടുന്നു. നട്ടെല്ലുള്ള ജന്തുക്കളുടെ തലച്ചോർ തലയിൽ തലയോട്ടിയാൽ പൊതിഞ്ഞ് സംരക്ഷിക്കപ്പെട്ട നിലയിലാണ് കാണപ്പെടുന്നത്, സാധാരണയായി ഇത് മറ്റ് പ്രഥമ ഇന്ദ്രിയാവയവങ്ങളായ കണ്ണ്, ചെവി, നാവ്, മൂക്ക് തുടങ്ങിയവയുടെ സമീപത്തായിരിക്കും. വളരെ സങ്കീർണ്ണമായ ഘടനയിൽ മസ്തിഷക്കങ്ങൾ കാണപ്പെടുന്നു. മനുഷ്യമസ്തിഷ്കത്തിൽ ഏകദേശം 100 ബില്യൺ നാഡീകോശങ്ങൾ ഉണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു, അവയിലോരോന്നും മറ്റുള്ളവയുമായി 10,000 സിനാപ്റ്റിക്ക് ബന്ധങ്ങൾ വഴി ബന്ധിക്കപ്പെട്ടിരിക്കുന്നു. ആവേഗങ്ങളെ സംവഹിപ്പിക്കുന്ന ആക്സോണുകൾ എന്ന പ്രോട്ടോപ്ലാസ്മിക് നാരുകൾ വഴി അവ ആക്ഷൻ പൊട്ടെൻഷ്യൽ എന്ന് വിളിക്കുന്ന സിഗ്നൽ തുടിപ്പുകളെ ഇവ തലച്ചോറിന്റേയോ ശരീരത്തിന്റേയോ ഭാഗങ്ങളിലുള്ള മറ്റ് കോശങ്ങളിലെത്തിക്കുന്നു. തത്ത്വശാസ്ത്രപരമായി തലച്ചോറിന്റെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം മനസ്സിന് അതിന്റെ ഭൗതികമായ ഘടന നൽകുക എന്നതാണ്. ജന്തുക്കളുടെ നില മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന പെരുമാറ്റം സൃഷ്ടിക്കുക എന്നതാണ് ജീവശാസ്ത്രപരമായി തലച്ചോറിന്റെ പ്രധാനപ്പെട്ട ധർമ്മം. ഈ പെരുമാറ്റം സാധ്യമാക്കുന്നത് പേശികളുടെ ചലനം നിയന്ത്രിച്ചോ ഗ്രന്ഥികളിൽ ഹോർമോണുകളെ പോലെയുള്ള രാസവസ്തുക്കൾ സ്രവത്തിന് ഹേതുവായോ ആണ്. ഏകകോശ ജീവികൾക്കു പോലും ചുറ്റുപാടിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും അവയ്ക്കനുസരിച്ച് പെരുമാറാനും കഴിവുണ്ട്,[1] അതു പോലെ കേന്ദ്രനാഡീവ്യൂഹത്തിന്റെ അഭാവമുള്ള സ്പോഞ്ചുകൾക്കും അവരുടെ സഞ്ചാരത്തേയും ശരീരത്തിന്റെ സങ്കോചത്തേയും ഏകോപിപ്പിച്ച് നിയന്ത്രിക്കുവാനുള്ള കഴിവുണ്ട്.[2] നട്ടെല്ലുള്ള ജീവികളിൽ അവയുടെ സ്പൈനൽ കോഡിന് റിഫ്ലക്സ് പ്രതിപ്രവർത്തനം സൃഷ്ടിക്കുവാനും ഒപ്പം നീന്തൽ, നടത്തം പോലെയുള്ള ലളിതമായ പ്രവർത്തനങ്ങൾ നടത്തുവാനും സാധിക്കുന്നു.[3] ഇതൊക്കെയാണെങ്കിലും സങ്കീർണ്ണങ്ങളായ ഇന്ദ്രിയങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പെരുമാറ്റങ്ങളുടെ ഏകോപനം സാധ്യമാകാൻ അവയെ വിശകലനം ചെയ്യുകയും ഏകീകരിക്കുകയും ചെയ്യുന്ന ഒരു കേന്ദ്രനാഡീവ്യൂഹം ആവശ്യമാണ്. ഇന്ന് ദ്രുതഗതിയിലുള്ള വളർച്ചയിലൂടെ ശാസ്ത്രം വളരെയധികം മുന്നേറിയെങ്കിലും മസ്തിഷ്കത്തിന്റെ പ്രവർത്തനരഹസ്യം നിഗൂഢമായി തന്നെ നിൽക്കുന്നു. തലച്ചോറിന്റെ ഘടകങ്ങളായ നാഡീകോശങ്ങളുടെ പ്രവർത്തനവും അവ തമ്മിലുള്ള സിനാപ്സ് ബന്ധങ്ങളും ഒരു പരിധിവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്, എങ്കിലും അവയുടെ ആയിരക്കണക്കിന് അല്ലെങ്കിൽ ദശലക്ഷക്കണക്കിന് എണ്ണം ഒത്തുചേർന്ന് ഒരുമിച്ച് പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുക എന്നത് വളരെയധികം വിഷമമുള്ള കാര്യമായി നിൽക്കുന്നു. ഉദാത്തമായ ഏകോപനം തലച്ചോറിന്റെ പ്രവർത്തനത്തിൽ കാണപ്പെടുന്നു എന്ന് ഇ.ഇ.ജി. പോലെയുള്ള അതിന്റെ പ്രവർത്തനം നിരീക്ഷിക്കാനുള്ള ഉപാധികൾ വഴി നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്, പക്ഷെ ഇത്തരം ഉപാധികൾ അവയിലെ ഒരോ നാഡീകോശവും എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാൻ മാത്രം ആഴമുള്ളവയല്ല. അതിനാൽ തന്നെ നാഡീശൃംഖലയുടെ പ്രവർത്തനത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ പോലും ഭാവിയിൽ വളരെയേറെ കണ്ടുപിടിക്കാനിരിക്കുന്നു.[4]
Subscribe to:
Post Comments (Atom)
No comments:
Post a Comment