ശ്വാസകോശം
ജീവൻ നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. നെഞ്ചിനകത്ത്, മുൻവശം നെഞ്ചെല്ല്, വാരിയെല്ല് എന്നിവയാലും പിറകിൽ നട്ടെല്ല് വാരിയെല്ല് എന്നിവയാലും കൊണ്ടുള്ള ഒരു പ്രത്യേക അറയിൽ ശ്വാസകോശം സ്ഥിതി ചെയ്യുന്നു.ശ്വാസോച്ഛ്വാസത്തിനും,ശബ്ദവിനിമയത്തിനും ഈ അവയവം സഹായിക്കുന്നു.
ഘടന
വലതു ശ്വാസകോശത്തിന് മൂന്നു ലോബുകളും (lobes), ഇടതു ശ്വാസകോശത്തിന് രണ്ടു ലോബുകളും ആണുള്ളത്.
മുംബൈ: ശ്വാസകോശരോഗം 2020ഓടെ രണ്ടാമത്തെ കൊലയാളി രോഗമായി മാറുമെന്ന് പഠനങ്ങള്‍. ഗതാഗതക്കുരുക്കില്‍ സ്ഥിരമായി യാത്രചെയ്യുന്നവര്‍ക്ക് ഗുരുതരമായ ശ്വാസകോശ രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. 100 ദശലക്ഷം ഇന്ത്യക്കാര്‍ കഠിനമായ ശ്വാസകോശ രോഗത്തിനടിമകളാണെന്നും ട്രാഫിക് പൊലീസുകാര്‍ക്കാണ് അസുഖം അധികരിക്കാന്‍ സാധ്യതയെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ട്രാഫിക് പൊലീസുകാര്‍ക്കായി നടത്തിയ ശ്വാസകോശ പരിശോധനയില്‍നിന്നാണ് മിക്കവാറും എല്ലാ ട്രാഫിക് പൊലീസുകാര്‍ക്കും ശ്വാസകോശത്തില്‍ തകരാറുണ്ടെന്ന് കണ്ടെത്തിയത്. അന്തരീക്ഷ മലിനീകരണം മൂലം മുടി കൊഴിയുന്നതായും ചര്‍മത്തില്‍ രോഗാണുബാധയുണ്ടാകുന്നതായും ചില ട്രാഫിക് പൊലീസുകാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ശ്വാസകോശ രോഗങ്ങള്‍ കുട്ടികളില്‍ കുട്ടികളില്‍ മുതിര്‍ന്നവരേക്കാള്‍ കൂടുതലായി ശ്വാസകോശ രോഗങ്ങള്‍ വര്‍ധിച്ചുവരികയാണ്. ജനിതകമായും പാരമ്പര്യമായും ജീവിതശൈലിയുമായി ബന്ധപ്പെട്ട് നിരവധി കാരണങ്ങള്‍കൊണ്ട് ഇവ ഉണ്ടാകാം. എന്നാല്‍ വ്യക്‌തമായ നീരീക്ഷണത്തിലൂടെ ലക്ഷണങ്ങള്‍ ആരംഭത്തിലേ കണ്ടെത്തി ശ്വാസകോശ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കും. കുട്ടികളില്‍ സാധാരണ കാണപ്പെടുന്ന ശ്വാസകോശ രോഗങ്ങള്‍ ഇവയാണ്. നവജാത ശിശുക്കളില്‍ ശ്വാസകുഴലുകളുടെയോ ശ്വാസകോശത്തിന്റെയോ വളര്‍ച്ചയില്‍ ഉണ്ടാകുന്ന തകരാറുകള്‍ നവജാത ശിശുക്കളില്‍ ശ്വാസോഛ്വാസത്തിന് തടസം സൃഷ്‌ടിച്ചേക്കാം. ജന്മനാല്‍തന്നെ ഇത്തരം കുട്ടികള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. മാസം തികയാതെ പിറക്കുന്ന കുട്ടികളില്‍ ആദ്യ ദിവസങ്ങളില്‍ ശ്വാസോഛ്വാസത്തില്‍ ക്രമക്കേടുകള്‍ ഉണ്ടാകാം. മസ്‌തിഷ്‌ക്കത്തില്‍ സ്‌ഥിതി ചെയ്യുന്ന ശ്വസനകേന്ദ്രം പൂര്‍ണ വളര്‍ച്ച പ്രാപിക്കാത്തതിനാല്‍ ഓക്‌സിജന്‍ വലിച്ചെടുക്കാന്‍ ശ്വാസകോശത്തിന് കഴിയാതെ പോകുന്നതാണ് കാരണം. അണുബാധയാണ് ശ്വാസകോശ രോഗങ്ങള്‍ക്കുള്ള മറ്റൊരു കാരണം. ബാക്‌ടീരിയ, ഫംഗസ്, വൈറസ് എന്നിവയെല്ലാം അണുബാധയ്‌ക്ക് ഇടയാക്കാം. ജലദോഷം, പനി, ശ്വാസംമുട്ടല്‍ ഇവയാണ് ലക്ഷണങ്ങള്‍. ഗര്‍ഭാശയ ദ്രാവകവും കുഞ്ഞിന്റെ മലവും ശ്വാസനാളിയിലേക്ക് കടക്കുന്ന അവസ്‌ഥയാണ് ഏറ്റവും ഗുരുതരം. ഗര്‍ഭ സമയത്ത് അമ്മയ്‌ക്ക് ഉണ്ടാകുന്ന ചില രോഗങ്ങള്‍, മുലയൂട്ടുമ്പോള്‍ പാല്‍ ശ്വസന നാളത്തില്‍ പ്രവേശിക്കല്‍, തലച്ചോറിലെ അണുബാധ തുടങ്ങിയവയെല്ലാം കുഞ്ഞുങ്ങളില്‍ ശ്വാസതടസത്തിനു കാരണമാവാം. ന്യൂമോണിയ സാധാരയായി വൈറസുകളാണ് ന്യുമോണിയക്കു കാരണമാകുന്നത്. ഇതിന്റെ ലക്ഷണങ്ങള്‍ ആരംഭത്തില്‍ പ്രകടമാകണമെന്നില്ല. ശ്വാസകുഴലുകളിലൂടെ ശ്വാസകോശത്തില്‍ എത്തുന്ന അണുക്കള്‍ വളര്‍ന്നു പെരുകുന്നു. ഇതുമൂലം ശ്വാസകോശത്തില്‍ കഫവും പഴുപ്പും നിറയുകയും അസ്വസ്‌ഥത അനുഭവപ്പെടുകയും ചെയ്യുന്നു. എക്‌സറേയില്‍ ഈ ഭാഗം വെളുത്തിരിക്കുന്നതായി കാണാം. പനി, ചുമ, നെഞ്ചുവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രോഗത്തിന്റെ തീവ്രത കൂടുംന്തോറും ശ്വാസമുട്ടലും ഉണ്ടാകുന്നു. രോഗം ആരംഭത്തിലെ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് പ്രധാനം. രക്‌തപരിശോധന, എക്‌സറേ എന്നിവയിലൂടെ രോഗനിര്‍ണയം സാധ്യമാണ്. ആസ്‌ത്മ ശ്വാസകോശത്തില്‍ ഉണ്ടാകുന്ന അലര്‍ജിയാണ് ആസ്‌ത്മയ്‌ക്കു കാരണം. ഇന്ന് സര്‍വസാധാരണമായി കാണപ്പെടുന്ന ഒരു അസുഖമായി ഇത് മാറികഴിഞ്ഞു. കുട്ടികളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. പാരമ്പര്യമാണ് ഇതിന് മുഖ്യ ഘടകം. ചെറുപ്പത്തില്‍ ഉണ്ടാകുന്ന അണുബാധ, പുകവലിക്കുന്ന മാതാപിതാക്കള്‍ക്കു ജനിക്കുന്ന കുട്ടികള്‍, പൊടിപടലങ്ങള്‍ എന്നിവയെല്ലാം ആസ്‌ത്മയ്‌ക്കു കാരണമാവാം. ശരിയായ ചികിത്സയിലൂടെയും ജീവിത ക്രമത്തിലൂടെയും ആസ്‌ത്മ നിയന്ത്രിച്ചു നിര്‍ത്താം. ശ്വാസനാളിയുടെ ഭിത്തികള്‍ നീര്‍വീക്കം വന്ന് കനം കൂടുന്നതിനാല്‍ ശ്വാസനാളി ഇടുങ്ങി വായു കടന്നുപോകാന്‍ കഴിയാതെ വരികയും ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചെയ്യുന്നു. ചുമയും കുറുകുറുപ്പും നെഞ്ചില്‍ കഫം കെട്ടി നില്‍ക്കുക എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. പൊടിപടലങ്ങള്‍, പൂമ്പൊടി ഇവയൊക്കെ ആസ്‌ത്മക്കു കാരണമാവാം. എല്ലാവരിലും എല്ലാം വസ്‌തുക്കളും അലര്‍ജി ഉണ്ടാക്കണമെന്നില്ല. ചിലരുടെ ജീനുകളിലെ അലര്‍ജിക് സ്വഭാവമാണ് ഇതിനു കാരണം. കുട്ടികള്‍ക്ക് ഇന്‍ഹേലര്‍ ഉപയോഗിക്കുന്നതിലൂടെ രോഗം നിയന്ത്രിച്ചു നിര്‍ത്താവുന്നതാണ്. വില്ലന്‍ചുമ വാക്‌സിനേഷന്‍ വന്നതോടുകൂടി വില്ലന്‍ ചുമ പൂര്‍ണമായി അപ്രത്യക്ഷമായി എന്നുതന്നെ പറയാം. പ്രധാന ശ്വസന നാളിയില്‍ ഉണ്ടാകുന്ന അണുബാധമൂലം സ്വനപേടകം നീരുവയ്‌ക്കുകയും ശ്വാസം പോകാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. കടുത്ത ചുമയും വലിവുമാണ് ലക്ഷണങ്ങള്‍. കുട്ടിയ്‌ക്കു നല്‍കുന്ന പ്രതിരോധ കുത്തിവയ്‌പ്പിലൂടെ ഇതിനെ പ്രതിരോധിക്കാവുന്നതാണ്. ക്ഷയം നവജാത ശിശുക്കള്‍ മുതല്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും ഈ രോഗം വരാം.രോഗം ബാധിച്ച വ്യക്‌തിയുടെ കഫത്തിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നത്. ഇങ്ങനെ ശരീരത്തിലെത്തുന്ന രോഗാണുക്കള്‍ ശ്വാസകോശത്തിലെത്തി വളര്‍ന്നു പെരുകുന്നു. മൂന്നാഴ്‌ചയില്‍ കൂടുതല്‍ നില്‍ക്കുന്ന കഫത്തോടു കൂടിയ ചുമ, വിട്ടുവിട്ടു വരുന്ന പനി, വിശപ്പില്ലായ്‌മ, ശരീരം മെലിയുക ഇവയാണ് സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍. ചിലരില്‍ കഫത്തിനൊപ്പം രക്‌തവും കാണപ്പെടാം. എന്നാല്‍ പ്രതിരോധശേഷി കുറഞ്ഞ കുട്ടികളില്‍ രോഗാണുക്കള്‍ രക്‌തത്തില്‍ കലര്‍ന്ന് തലച്ചോറിനെയും മറ്റു അവയവങ്ങളെയും ബാധിക്കാം. നെഞ്ചിന്റെ എക്‌സറേ, ആമാശയദ്രവത്തിന്റെ പരിശോധന എന്നിവയിലൂടെ രോഗനിര്‍ണയം സാധ്യമാണ്. ശ്വാസകോശത്തിനുള്ളില്‍ വെള്ളം കെട്ടികിടക്കുക, ഹൃദയ സംബന്ധമായ ചില രോഗങ്ങള്‍, ശ്വാസകോശങ്ങളിലെ കുമിളകള്‍ പൊട്ടുക എന്നിവയെല്ലാം ശ്വാസംമുട്ടലിനു കാരണമാകാം. എന്നാല്‍ എല്ലാം ശ്വാസംമുട്ടലും വലിവ് ആകണമെന്നുമില്ല.
No comments:
Post a Comment