ജീവശ്രീ പാലക്കാട്
ജീവശാസ്ത്ര അധ്യാപനം ജീവസുറ്റതും സുഗമമാക്കുന്നതിനുമായി പാലക്കാട് ഡയറ്റിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ ജീവശാസ്ത്ര അധ്യാപകരൂടെ കൂട്ടായ്മ
ലിസി
ക്ലാസ് 10,9,8 ------- വേണ്ട പ്രസന്റേഷന്‍, ചിത്രങ്ങള്‍, വീഡിയോ
- 8 (4)
- biologyworkheets (2)
- class9 (1)
- DIABETES MELITUS (1)
- DIGESTIVE SYSTEM (1)
- energystar (1)
- galapagos (1)
- HORMONE ACTION (1)
- logo of international year of forest (1)
- logo-international year of chemistry (1)
- MEIOSIS (2)
- photosynthesis (1)
- pygmyhog (1)
- seasons (1)
- STD X -അദ്ധ്യായം -7 (4)
- അന്താരാഷ്ട്ര വവ്വാല് വര്‍ഷം- സ്ലൈഡ് പ്രസന്റേഷന്‍ (3)
- അസ്ഥിസന്ധി (1)
- എപിസ് മെലിഫെറ (1)
- ക്രമഭംഗം-------വീഡിയോ (1)
- ക്ലാസ് 9 -----അദ്ധ്യായം (1)
- ക്ലാസ് 10 അദ്ധ്യായം 1 ന് വേണ്ട പ്രസന്റേഷന്‍ (1)
- ക്ലാസ് 10 അദ്ധ്യായം 1 ന് വേണ്ട പ്രസന്റേഷന്‍ (20)
- ക്ലാസ് 10 അദ്ധ്യായം 2 ന് വേണ്ട പ്രസന്റേഷന്‍ (2)
- ക്ലാസ് 10- അദ്ധ്യായം 4- ന് ഉപയോഗിക്കാവുന്ന ചിത്രങ്ങള്‍ (23)
- ക്ലാസ് 10- അദ്ധ്യായം 5- (17)
- ക്ലാസ് 8- അദ്ധ്യായം (3)
- ക്ലാസ് 8- അദ്ധ്യായം 1 (2)
- ക്ലാസ് 8- അദ്ധ്യായം 3 (10)
- ക്ലാസ് 9- അദ്ധ്യായം 5 (7)
- ചിത്രങ്ങള്‍ (23)
- ജോയിന്റ് (1)
- ഡി .എന്‍. എ (1)
- പക് ഷിയുടെ വൃക്ക (1)
- ബയോളജി വര്‍ക്ക് ഷിറ്റ് (1)
- വീഡിയോ (23)
- ശാസ്ത്രജ് ഞര്‍ (6)
- ശ്വാസകോശം (1)
- സസ്യരോഗങ്ങള്‍- ക്ലാസ് 10- അദ്ധ്യായം 5- ന് ഉപയോഗിക്കാവുന്ന (6)
- ഹൃദയം--ശ്വാസകോശത്തിന് ഇടയ്ക്ക് (1)
Tuesday, 31 January 2012
Sunday, 9 October 2011
Saturday, 8 October 2011
Thursday, 6 October 2011
Chimps, genetically humans' closest relatives, live in family units and often use tools.
Sunday, 2 October 2011
ശ്വേതരക്താണുക്കള്‍-----
Wednesday, 28 September 2011
Tuesday, 27 September 2011
eosinophyll
neutrophill
monocyte
lymphocyte
erythrocyte
heart
culex --bodyparts
അനോഫിലൌസ് ലാര്‍വ
aedesegypti
aedesegypti
ഹൃദയം--ശ്വാസകോശത്തിന് ഇടയ്ക്ക്
-------------------------------------------------------------
മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ് ഈ അവയവത്തിന്റെ പ്രധാന ധർമ്മം. മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോനിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്. ഓരോ മിനിറ്റിലും 72 തവണ (വിശ്രമാവസ്ഥയിൽ) സ്പന്ദിക്കേണ്ടിയിരിക്കുന്ന ഈ അവയവത്തെ പണ്ട് കാലങ്ങളിൽ മനസ്സിന്റെ മൂലസ്ഥാനമെന്ന് കല്പിച്ചിരുന്നു. ഇന്നും സ്നേഹത്തിന്റെ പ്രതീകമായി ഹൃദയത്തെയാണ് കണക്കാക്കുന്നത്. കുഞ്ഞുങ്ങളിൽ ഹൃദയം ഏകദേശം 130 പ്രാവശ്യവും സ്പന്ദിക്കുന്നുണ്ട്. ഓറോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം പമ്പുചെയ്യുന്നു. അതായത് 1 മിനിറ്റിൽ ഏകദേശം 5 ലിറ്റർ. ശരാശരി 9800 ലിറ്റർ മുതൽ 12600 ലിറ്റർ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു. [1]മനുഷ്യനു പുറമേ മൃഗങ്ങളിലും ആർത്രോപോഡ, മൊള്ളുസ്ക തുടങ്ങിയ വർഗ്ഗങ്ങളിലും സമാനമായ ഹൃദയമാണ് ഉള്ളത്
-------------------------------------------
"ഹൃദ്" എന്ന സംസ്കൃത പദത്തിൽ നിന്നുത്ഭവിച്ച പദമാണ് ഹൃദയം. അർത്ഥം കേന്ദ്രം, മദ്ധ്യം എന്നൊക്കെയാണ്
------------------------
ഹൃദയമാണ് നട്ടെല്ലുള്ള ജീവികളിൽ ഭ്രൂണാവസ്ഥയിൽ വച്ച് ഉണ്ടാവുന്ന ആദ്യത്തെ അവയവം.
--------------------
മാംസ പേശികൾ കൊണ്ടുണ്ടാക്കിയ ഒരു അവയവമാണ് ഹൃദയം. ഓരോരുത്തരുടേയും ഹൃദയത്തിന് അവരവരുടെ മുഷ്ടിയോളം വലിപ്പമുണ്ടാകും. ഏകദേശം 250ഗ്രാം മുതൽ 300ഗ്രാം വരെ തൂക്കവുമുണ്ടാകും. നെഞ്ചിന്റെ മദ്ധ്യഭാഗത്തുനിന്നും അല്പം ഇടത്തേക്ക് മാറിയാണ് ഹൃദയം സ്ഥിതി ചെയ്യുന്നത്. മുൻവശത്ത് നെഞ്ചെല്ല്, വാരിയെല്ല് എന്നിവയാലും പിറകിൽ നട്ടെല്ല് വാരിയെല്ല് എന്നിവയാലും കൊണ്ടുള്ള ഒരു പ്രത്യേക അറയാൽ അത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും ഭദ്രമായി പ്രകൃത്യാ സൂക്ഷിക്കപ്പെട്ടിരിക്കുന്ന രണ്ട് അവയവങ്ങളിൽ ഒന്നാണ് ഇത് (മറ്റേത് തലച്ചോർ ആണ്).
----------------------------------
ഹൃദയപേശിയുടെ പുറത്തെ ആവരണത്തെ "എപ്പിക്കാർഡിയം" എന്ന് പറയുന്നു. അതിനുള്ളിലെ സഞ്ചിയെ "പെരികാർഡിയം" എന്നും അതിനുള്ളിലെ മാംസപേശിയെ "മയോ കാർഡിയം" എന്നും പറയുന്നു. ഏറ്റവും ഉള്ളിലെ പാളിയെ "എൻഡൊകാർഡിയം" എന്ന് അറിയപ്പെടുന്നു. മനുഷ്യ ഹൃദയത്തിന് നാലു അറകളാണുള്ളത്. ഇവയിലെ മുകൾഭാഗത്തെ രണ്ട് അറകളെ ഏട്രിയ അല്ലെങ്കിൽ ഓറിക്കിളുകൾ (auricles)എന്നും കീഴ്ഭാഗത്തു സ്ഥിതി ചെയ്യുന്ന അറകളെ വെന്‌ട്രിക്കിളുകള് (ventricles)എന്നും വിളിക്കുന്നു.ഓറിക്കിളുകൾക്കു വളരെ ലോലമായ ഭിത്തികളും, വെന്‌ട്രിക്കിളുകൾക്ക് തടിച്ച ഭിത്തികളുമാണുള്ളത്.
വലത്തുവശത്തേയും ഇടത്തുവശത്തേയും അറകൾ തമ്മിൽ നേരിട്ടു ബന്ധമില്ല. എന്നാൽ ഗർഭസ്ഥശിശുവിൻറെ വലതുവശത്തേയും ഇടതുവശത്തേയും ഓറിക്കിളുകൾ തമ്മിൽ നേരിട്ട് ബന്ധമുണ്ട്. പക്ഷേ പ്രസവിച്ചുകഴിഞ്ഞാൽ ഉടൻ ഈ ദ്വാരം അടഞ്ഞുപോകുന്നു.
വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ഹൃദയപേശികളുടെ പ്രവർത്തനത്തിന് ശുദ്ധരക്തം അത്യാവശ്യമാണ്. അയോർട്ടയുടെ തുടക്കത്തിൽനിന്നും രണ്ട് കൊറോണറി ആർട്ടറികൾ ഉത്ഭവിക്കുന്നു. ഇടത്തേതെന്നും വലത്തേതെന്നും ആണ് ഇവ അറിയപ്പെടുക. ഈ ആർട്ടറികളാണ് ഹൃദയപേശികൾക്ക് വേണ്ട ശുദ്ധരക്തം എത്തിക്കുക.
------------------------------------
ശുദ്ധ രക്തം ഹൃദയത്തിൽ നിന്നും പുറത്തേക്ക് വഹിക്കുന്ന ധമനികളെ ആർട്ടറികൾ എന്നും ശരീരഭാഗങ്ങളിൽ നിന്നും ഹൃദയത്തിലേക്ക് രക്തം കൊണ്ടുവരുന്ന ധമനികളെ വെയിനുകൾ എന്നും പറയുന്നു.
പ്രവർത്തനം
ഹൃദയത്തിന്റെ അറകൾ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണ് ഹൃദയസ്പന്ദനം. വൈദ്യുത തരംഗങ്ങൾ വലത്തേ എട്രിയത്തിന് മുകൾഭാഗത്ത് ഊർദ്ധ്വമഹാസിര ചേരുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന 'സൈനസ് നോഡ്' എന്ന മുഴ ഉത്പാദിപ്പിക്കുന്ന വൈദ്യുത തരംഗങ്ങളാണ് ഇത് സാധ്യമാക്കുന്നത്. ഇതിനെ പേസ് മേക്കർ ' എന്ന് പറയുന്നു. ശരീരം മുഴുവൻ കറങ്ങി വരുന്ന രക്തം ആദ്യം വരുന്നത് ഹൃദയത്തിലെ വലത് എട്രിയത്തിലാണു
ഇ.സി.ജി
ഹൃദയമിടിപ്പിന്റെ തോതിലും താളത്തിലുമുള്ള പിഴവ് കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഇ.സി.ജി..എന്ന ഇലക്‌ട്രോ കാർഡിയോ ഗ്രാഫ്.ഡച്ചുകാരനായ വില്യം ഐന്തോവനനാണ് ഇതു കണ്ടുപിടിച്ചത്.
-------------------------------
ഹൃദ്രോഗം ഒരു സാംക്രമിക രോഗമെന്നോണം ലോകമെമ്പാടും പടർന്നുപിടിക്കുകയാണ്. 2015 ആകുന്നതോടെ മറ്റു മഹാമാരികളെയെല്ലാം കടത്തിവെട്ടുന്ന ഒന്നായി ഹൃദ്രോഗം മാറിക്കഴിയുമെന്ന് സമീപകാല പഠനങ്ങൾ മുന്നറിയിപ്പു നൽകുന്നു. ഹൃദയത്തെപ്പറ്റി നമ്മെ ഓർമ്മിപ്പിക്കാനായി വേൾഡ് ഹാർട്ട് ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യ സംഘടനയുംസംയുക്തമായാണ്‌എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ച അല്ലെങ്കിൽ ആ ആഴ്ചയിലെ മറ്റൊരു ദിവസമോ ലോകഹൃദയാരോഗ്യദിനമായി (World Heart Day) ആചരിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജനിതകമായി, മറ്റു രാജ്യങ്ങളിലുള്ളവരേക്കാൾ ഇന്ത്യക്കാർക്ക് ഹൃദയാഘാതമുണ്ടാകാൻ മൂന്നിരട്ടി സാധ്യതയുണ്ട്. 1960 മുതൽ 1995 വരെ നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും വർദ്ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ് (12.7 ശതമാനം). നഗരവാസികളിൽ നടത്തിയ പഠനമാണിത്. ഇന്ത്യയിലെ ഗ്രാമവാസികളിൽ നടത്തിയ പഠനങ്ങളിലും കേരളം തന്നെ മുന്നിൽ (7.4 ശതമാനം). മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണരിൽ ഹൃദ്രോഗ നിരക്ക് 4 ശതമാനത്തിൽ കുറവാണ്.
രോഗ നിദാനം
ഹൃദ്രോഗ സാധ്യത അമ്മയുടെ ഗർഭപാത്രത്തിൽ നിന്നു തന്നെ ആരംഭിക്കുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഗർഭാശയത്തിലായിരിക്കുമ്പോൾ സംഭവിക്കുന്ന പോഷകാഹാരക്കുറവ്, കുട്ടികൾക്ക് ശാരീരിക വൈകല്യങ്ങൾക്കും അതുവഴി ഭാവിയിൽ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യതകളിലേക്കും വഴിതെളിക്കുമെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. കുറഞ്ഞ തൂക്കവുമായി ജനിക്കുന്ന കുട്ടികൾക്ക് പിൽക്കാലത്ത് ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, മസ്തിഷ്കാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ആരോഗ്യ പൂർണമായ ജീവിതരീതി
* ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണരീതികളും ദുശ്ശീലങ്ങളും വർജ്ജിക്കുക;
* ശരിയായ ആഹാര രീതിയും ജീവിത ശൈലിയുംസ്വീകരിക്കുക.
* നല്ല പോഷണം ,
* ദുർമ്മേദസ്സ് ഒഴിവാക്കൽ ,
* പതിവായി വ്യായാമം
കിട്ടുന്നതെന്തും വലിച്ചുവാരിക്കഴിക്കുന്ന പ്രകൃതക്കാരാണ് നമ്മൾ. എന്തു കഴിക്കണമെന്നതിനെപ്പറ്റിയും എങ്ങനെ കഴിക്കണമെന്നതിനെപ്പറ്റിയും ചില പ്രകൃതി നിയമങ്ങളുണ്ട്. പ്രകൃതി നമുക്കു വേണ്ടി ഒരുക്കുന്ന ആഹാരമാണോ നാം കഴിക്കുന്നത്? വായ്ക്ക രുചിയുണ്ടെന്ന് തോന്നുന്നതെന്തും മൂക്കറ്റം കഴിക്കുന്ന നിലപാട് മാറ്റേണ്ടിയിരിക്കുന്നു. ഓരോ ജീവിക്കും അനുയോജ്യമായ ആഹാരം പ്രകൃതി ഒരുക്കുന്നുണ്
നിർദ്ദേശങ്ങൾ
മാംസ്യം, അന്നജം, കൊഴുപ്പ്, ധാതുലവണങ്ങൾ, ജീവകങ്ങൾ എന്നീ ഘടകങ്ങൾ നിശ്ചിത അനുപാതത്തിൽ അടങ്ങുന്ന സമീകൃത ആഹാരമാണ് നാം കഴിക്കേണ്ടത്. ഈ അനുപാതത്തിന്റെ അളവു തെറ്റിയാൽ നമ്മുടെ ശരീരത്തിനതൊരു ഭീഷണിയാകും. ആവശ്യത്തിലധികം ആഹരിക്കുമ്പോൾ ദുർമ്മേദസ്സും കുടവയറും അനുബന്ധരോഗങ്ങളും ഉണ്ടാകുന്നു
ഹൃദ്രോഗികൾക്ക് ഭീഷണിയാകുന്ന കൊളസ്ട്രോൾ ശരീരകലകളിലും രക്തത്തിലുമുള്ള കൊഴുപ്പു പോലുള്ള പദാർത്ഥമാണ്. കൊളസ്ട്രോളിന്റെ അളവ് മനുഷ്യ ശരീരത്തിൽ നിശ്ചിത പരിധികഴിഞ്ഞാൽ മാരകമായ പല രോഗങ്ങൾക്കും കാരണമാകും. ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ രക്തത്തിൽ അധികമായാൽ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞു കൂടുകയും ഉൾവ്യാപ്തി ചെറുതാവുകയും ചെയ്യുന്നു. അതോടെ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുന്നു. ഇതാണ് നെഞ്ചുവേദനയുടേയും ഹാർട്ടറ്റാക്കിന്റേയും തുടക്
വ്യായാമനിരത ജീവിതം
എണ്ണമറ്റ രോഗങ്ങളിലേക്ക് നമ്മെ വലിച്ചിഴക്കുന്ന വ്യായാമരഹിതമായ ജീവിതത്തിനെതിരെ വിട്ടു വീഴ്ചയില്ലാത്ത സമരം പ്രഖ്യാപിച്ചിരിക്കുകയാണ് വേൾഡ് ഹാർട്ട് ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യ സംഘടനയും. വ്യായാമരഹിതമായ ജീവിതം രോഗങ്ങളെ മാടി വിളിക്കുകയാണ്. നിത്യേന നാം ചെയ്യുന്ന ജോലി വേണ്ടത്ര വ്യായാമം നൽകുന്നില്ല. സാരമായ ശാരീരികാധ്വാനത്തോടെ ചെയ്യേണ്ട ജോലികൾ ഇന്നു നന്നേ വിരളമാണ്.
ഹൃദയത്തിനോ, ശ്വാസകോശങ്ങൾക്കോ വേണ്ടത്ര പ്രയോജനം കിട്ടണമെങ്കിൽ കൃത്യവും ഊർജസ്വലവുമായ വ്യായാമ പദ്ധതി സംവിധാനം ചെയ്യണം. വേഗത്തിൽ നടക്കുക, ജോഗിംങ്ങ്, നീന്തുക, സൈക്കിൾ ചവിട്ടുക, ഡാൻസ് ചെയ്യുക തുടങ്ങിയ വ്യായാമ രീതികളാണ് വേണ്ടത്. ഇതിന് മാരത്തോൺ ഓട്ടക്കാരനാകണമെന്നില്ല. കൃത്യമായി മേൽപ്പറഞ്ഞ വ്യായാമ മുറകൾ അരമണിക്കൂറെങ്കിലും ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം ചെയ്യണമെന്നു മാത്രം. വ്യായാമം ഹാർട്ട് അറ്റാക്ക് ഉണ്ടാക്കാനുള്ള സാധ്യത സാരമായി കുറക്കുന്നു. ഭൂരിപക്ഷം ആൾക്കാർക്കും വൈദ്യനിർദ്ദേശം കൂടാതെ വ്യായാമ പദ്ധതിയിലേർപ്പെടാം
ഡോക്ടറുടെ നിർദ്ദേശം ആവശ്യമുള്ളവർ
ഡോക്ടറുടെ നിർദ്ദേശം തീർച്ചയായും തേടേണ്ട ചില സാഹചര്യങ്ങളുണ്ട്. ആയാസപ്പെടുമ്പോൾ നെഞ്ചുവേദന ഉണ്ടാകുന്നവർ, ഹൃദ്രോഗമുണ്ടെന്ന് രോഗനിർണയം ചെയ്യപ്പെട്ടവർ, ബൈപ്പാസ് സർജറി കഴിഞ്ഞവർ, ഇടക്കിടെ തലകറക്കമോ ബോധക്ഷയമോ ഉണ്ടാകുന്നവർ, ശ്വാസം മുട്ടൽ അനുഭവപ്പെടുന്നവർ, ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവുമുള്ളവർ, പ്രായം ചെന്നവർ ഇക്കൂട്ടരെല്ലാം വൈദ്യനിർദ്ദേശ പ്രകാരം മാത്രമേ വ്യായാമത്തിലേർപ്പെടാവൂ.
പുകവലി നിർത്തുക, ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കുക, മനോസംഘർഷം ലഘൂകരിക്കുക, മദ്യപാനം വർജ്ജിക്കുക തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിനടിമപ്പെടാതിരിക്കാൻ നമ്മെ സഹായിക്കും. ==ലോക ഹൃദയ ദിനം 2010 ==, "ജോലി സ്ഥലത്തെ ആരോഗ്യം : നിങ്ങളുടെ ഹൃദയാരോഗ്യത്തിന്റെ ഉത്തരവാദിത്വം നിങ്ങൾക്ക്"' (" Workplace wellness: Take responsibility for your own heart health ") എന്നാണ് 2010 സെപ്റ്റംബർ 26 - ഞായർ ആചരിക്കുന്ന ലോക ഹൃദയ ദിനത്തിന്റെ സന്ദേശം. ലോക ഹൃദയ ദിനത്തിൽ ഓരോരുത്തരും ഹൃദയാരോഗ്യം കാത്തു സുക്ഷിക്കേണ്ടത് അവരവരുടെ ഉത്തരവാദി ത്വമായി ഏറ്റെടുക്കണമെന്ന് വേൾഡ് ഹാർട്ട് ഫൌണ്ടേഷൻ ആഹ്വാനം ചെയ്യുന്നു. ഓരോരുത്തരും പറയണം: " ഞാൻ ഹൃദയത്താൽ ജോലി ചെയ്യുന്നു " (I work with heart ). ആരോഗ്യ ദായകമായ ഭക്ഷണം, പതിവായി വ്യായാമം , എന്നെന്നേക്കുമായി പുകയില വർജനം എന്നിവ ശീലമാക്കുന്നത് നല്ല ആരോഗ്യത്തിലെക്കുള്ള ചവിട്ടു പടികൾ ആണ് ലോക ഹൃദയ ദിനം 2011 2011 ലെ ലോക ഹൃദയ ദിനം സെപ്റ്റംബർ 29 വ്യാഴാഴ്ച ആചരിക്കപ്പെടുന്നു
Monday, 26 September 2011
സസ്യകോശം
സസ്യസാമ്രാജ്യത്തിൽത്തിൽ ഉൾപ്പെടുന്ന ജീവികളാണ് സസ്യങ്ങൾ. വൃക്ഷങ്ങൾ, ഓഷധികൾ, കുറ്റിച്ചെടികൾ, തൃണങ്ങൾ, വള്ളികൾ, പന്നലുകൾ, പായലുകൾ, ഹരിതനിറമുള്ള ആൽഗകൾ തുടങ്ങിയവ സസ്യസാമ്രാജ്യത്തിൽ ഉൾപ്പെടുന്നു. ബീജസസ്യങ്ങൾ, ബ്രയോഫൈറ്റുകൾ, ഫേണുകൾ, അനുഫേണുകൾ എനങ്ങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്നഏകദേശം 350,000 സസ്യവർഗങ്ങൾ ഇപ്പോൾ നലനിൽക്കുന്നതായി ഗണിക്കപ്പെടുന്നു. 2004 ആയപ്പോഴേക്കും ഏകദേശം 287,655 വർഗങ്ങളെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അവയിൽ 258,650 സപുഷ്പികളും and 18,000 ബ്രയോഫൈറ്റുകളും. ഹരിതസസ്യങ്ങൾ അവയ്ക്കാവശ്യമായ ഊർജ്ജത്തിന്റെ മുഖ്യപങ്കും സ്വരൂപിക്കുന്നത് സൂര്യനിൽ നിന്ന് പ്രകാശസംശ്ലേഷണം എന്ന ഒരു പ്രക്രിയ വഴി ആണ്.
പ്രകാശസംശ്ലേഷണം
ഹരിതസസ്യങ്ങൾ, ആൽഗകൾ, ചിലതരം ബാക്റ്റീരിയകൾ എന്നിവ, സൂര്യനിൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ച്, കാർബൺ ഡയോക്സൈഡിനെ കാർബോ ഹൈഡ്രേറ്റുകൾ (പഞ്ചസാര) ആക്കിമാറ്റുന്ന പ്രക്രിയയെയാണ് പ്രകാശസംശ്ലേഷണം(Photosynthesis) എന്ന് പറയുന്നത്.[1] കാർബൺ ഡയോക്സൈഡും ജലവും ഉപയോഗപ്പെടുത്തുന്ന ഈ പ്രക്രിയയിലെ ഉപോല്പ്പന്നമാണ് ഓക്സിജൻ. ഭൗമാന്തരീക്ഷത്തിലെ ഓക്സിജന്റെ നില പരിപാലിക്കുന്ന ഈ പ്രവർത്തനം മിക്കവാറും എല്ലാ ജീവികളുടെയും പ്രത്യക്ഷമോ പരോക്ഷമോ ആയ ഊർജ്ജസ്രോതസ്സുമാണ്.ഹരിതകം(ക്ലോറോഫിൽ) അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളാണ്(photosynthetic reaction centers) പ്രകാശത്തിൽനിന്നുമുള്ള ഊർജ്ജം ആഗിരണം ചെയ്യുന്നത്, സസ്യങ്ങളിൽ ഈ പ്രോട്ടീനുകൾ ക്ലോറോപ്ലാസ്റ്റുകളിൽ കാണപെടുമ്പോൾ ബാക്റ്റീരിയകളിൽ ഈ പ്രോട്ടീനുകൾ കോശഭിത്തിയിലാണ്(plasma membrane) കാണപ്പെടുന്നത്. ഹരിതകം ആഗിരണം ചെയ്യുന്ന ഊർജ്ജത്തിൽ കുറച്ചുഭാഗം അഡിനോസിൻ ട്രൈ ഫോസ്ഫേറ്റ് (adenosine triphosphate - ATP)രൂപത്തിൽ ശേഖരിക്കപ്പെടുന്നു, ബാക്കി ഊർജ്ജം, ജലം പോലെയുള്ള വസ്തുക്കളിൽനിന്നും ഇലക്ട്രോണുകളെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്നു. These electrons are then used in the reactions that turn carbon dioxide into organic compounds. ഈ ഇലക്ട്രോണുകളെ ഉപയോഗിച്ചാണ് കാർബൺ ഡയോക്സൈഡിനെ ഓർഗാനിക് സംയുക്തങ്ങളാക്കി മാറ്റുന്നത്. ഹരിതസസ്യങ്ങൾ, ആൽഗകൾ, സൈനോബാക്റ്റീരിയകൾ എന്നിവയിൽ കാൽവിൻ ചക്രം(Calvin cycle) എന്ന പ്രകാശ സംശ്ലേഷണ രാസപ്രവർത്തനങ്ങളാണ് നടക്കുന്നത്, എന്നാൽ ക്ലോറോബിയം പോലെയുള്ള ചില ബാക്റ്റീരിയകളിലെ വിപരീത ക്രെബ്സ് ചക്രം(reverse Krebs cycle) നടക്കുന്നു.
മുംബൈ: ശ്വാസകോശരോഗം 2020ഓടെ രണ്ടാമത്തെ കൊലയാളി രോഗമായി മാറുമെന്ന് പഠനങ്ങള്‍. ഗതാഗതക്കുരുക്കില്‍ സ്ഥിരമായി യാത്രചെയ്യുന്നവര്‍ക്ക് ഗുരുതരമായ ശ്വാസകോശ രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. 100 ദശലക്ഷം ഇന്ത്യക്കാര്‍ കഠിനമായ ശ്വാസകോശ രോഗത്തിനടിമകളാണെന്നും ട്രാഫിക് പൊലീസുകാര്‍ക്കാണ് അസുഖം അധികരിക്കാന്‍ സാധ്യതയെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ട്രാഫിക് പൊലീസുകാര്‍ക്കായി നടത്തിയ ശ്വാസകോശ പരിശോധനയില്‍നിന്നാണ് മിക്കവാറും എല്ലാ ട്രാഫിക് പൊലീസുകാര്‍ക്കും ശ്വാസകോശത്തില്‍ തകരാറുണ്ടെന്ന് കണ്ടെത്തിയത്. അന്തരീക്ഷ മലിനീകരണം മൂലം മുടി കൊഴിയുന്നതായും ചര്‍മത്തില്‍ രോഗാണുബാധയുണ്ടാകുന്നതായും ചില ട്രാഫിക് പൊലീസുകാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് മുംബൈ: ശ്വാസകോശരോഗം 2020ഓടെ രണ്ടാമത്തെ കൊലയാളി രോഗമായി മാറുമെന്ന് പഠനങ്ങള്‍. ഗതാഗതക്കുരുക്കില്‍ സ്ഥിരമായി യാത്രചെയ്യുന്നവര്‍ക്ക് ഗുരുതരമായ ശ്വാസകോശ രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. 100 ദശലക്ഷം ഇന്ത്യക്കാര്‍ കഠിനമായ ശ്വാസകോശ രോഗത്തിനടിമകളാണെന്നും ട്രാഫിക് പൊലീസുകാര്‍ക്കാണ് അസുഖം അധികരിക്കാന്‍ സാധ്യതയെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ട്രാഫിക് പൊലീസുകാര്‍ക്കായി നടത്തിയ ശ്വാസകോശ പരിശോധനയില്‍നിന്നാണ് മിക്കവാറും എല്ലാ ട്രാഫിക് പൊലീസുകാര്‍ക്കും ശ്വാസകോശത്തില്‍ തകരാറുണ്ടെന്ന് കണ്ടെത്തിയത്. അന്തരീക്ഷ മലിനീകരണം മൂലം മുടി കൊഴിയുന്നതായും ചര്‍മത്തില്‍ രോഗാണുബാധയുണ്ടാകുന്നതായും ചില ട്രാഫിക് പൊലീസുകാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് മുംബൈ: ശ്വാസകോശരോഗം 2020ഓടെ രണ്ടാമത്തെ കൊലയാളി രോഗമായി മാറുമെന്ന് പഠനങ്ങള്‍. ഗതാഗതക്കുരുക്കില്‍ സ്ഥിരമായി യാത്രചെയ്യുന്നവര്‍ക്ക് ഗുരുതരമായ ശ്വാസകോശ രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. 100 ദശലക്ഷം ഇന്ത്യക്കാര്‍ കഠിനമായ ശ്വാസകോശ രോഗത്തിനടിമകളാണെന്നും ട്രാഫിക് പൊലീസുകാര്‍ക്കാണ് അസുഖം അധികരിക്കാന്‍ സാധ്യതയെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ട്രാഫിക് പൊലീസുകാര്‍ക്കായി നടത്തിയ ശ്വാസകോശ പരിശോധനയില്‍നിന്നാണ് മിക്കവാറും എല്ലാ ട്രാഫിക് പൊലീസുകാര്‍ക്കും ശ്വാസകോശത്തില്‍ തകരാറുണ്ടെന്ന് കണ്ടെത്തിയത്. അന്തരീക്ഷ മലിനീകരണം മൂലം മുടി കൊഴിയുന്നതായും ചര്‍മത്തില്‍ രോഗാണുബാധയുണ്ടാകുന്നതായും ചില ട്രാഫിക് പൊലീസുകാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
ശ്വാസകോശം--
ശ്വാസകോശം
ജീവൻ നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. നെഞ്ചിനകത്ത്, മുൻവശം നെഞ്ചെല്ല്, വാരിയെല്ല് എന്നിവയാലും പിറകിൽ നട്ടെല്ല് വാരിയെല്ല് എന്നിവയാലും കൊണ്ടുള്ള ഒരു പ്രത്യേക അറയിൽ ശ്വാസകോശം സ്ഥിതി ചെയ്യുന്നു.ശ്വാസോച്ഛ്വാസത്തിനും,ശബ്ദവിനിമയത്തിനും ഈ അവയവം സഹായിക്കുന്നു.
ഘടന
വലതു ശ്വാസകോശത്തിന് മൂന്നു ലോബുകളും (lobes), ഇടതു ശ്വാസകോശത്തിന് രണ്ടു ലോബുകളും ആണുള്ളത്.
മുംബൈ: ശ്വാസകോശരോഗം 2020ഓടെ രണ്ടാമത്തെ കൊലയാളി രോഗമായി മാറുമെന്ന് പഠനങ്ങള്‍. ഗതാഗതക്കുരുക്കില്‍ സ്ഥിരമായി യാത്രചെയ്യുന്നവര്‍ക്ക് ഗുരുതരമായ ശ്വാസകോശ രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. 100 ദശലക്ഷം ഇന്ത്യക്കാര്‍ കഠിനമായ ശ്വാസകോശ രോഗത്തിനടിമകളാണെന്നും ട്രാഫിക് പൊലീസുകാര്‍ക്കാണ് അസുഖം അധികരിക്കാന്‍ സാധ്യതയെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ട്രാഫിക് പൊലീസുകാര്‍ക്കായി നടത്തിയ ശ്വാസകോശ പരിശോധനയില്‍നിന്നാണ് മിക്കവാറും എല്ലാ ട്രാഫിക് പൊലീസുകാര്‍ക്കും ശ്വാസകോശത്തില്‍ തകരാറുണ്ടെന്ന് കണ്ടെത്തിയത്. അന്തരീക്ഷ മലിനീകരണം മൂലം മുടി കൊഴിയുന്നതായും ചര്‍മത്തില്‍ രോഗാണുബാധയുണ്ടാകുന്നതായും ചില ട്രാഫിക് പൊലീസുകാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ശ്വാസകോശ രോഗങ്ങള്‍ കുട്ടികളില്‍ കുട്ടികളില്‍ മുതിര്‍ന്നവരേക്കാള്‍ കൂടുതലായി ശ്വാസകോശ രോഗങ്ങള്‍ വര്‍ധിച്ചുവരികയാണ്. ജനിതകമായും പാരമ്പര്യമായും ജീവിതശൈലിയുമായി ബന്ധപ്പെട്ട് നിരവധി കാരണങ്ങള്‍കൊണ്ട് ഇവ ഉണ്ടാകാം. എന്നാല്‍ വ്യക്‌തമായ നീരീക്ഷണത്തിലൂടെ ലക്ഷണങ്ങള്‍ ആരംഭത്തിലേ കണ്ടെത്തി ശ്വാസകോശ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കും. കുട്ടികളില്‍ സാധാരണ കാണപ്പെടുന്ന ശ്വാസകോശ രോഗങ്ങള്‍ ഇവയാണ്. നവജാത ശിശുക്കളില്‍ ശ്വാസകുഴലുകളുടെയോ ശ്വാസകോശത്തിന്റെയോ വളര്‍ച്ചയില്‍ ഉണ്ടാകുന്ന തകരാറുകള്‍ നവജാത ശിശുക്കളില്‍ ശ്വാസോഛ്വാസത്തിന് തടസം സൃഷ്‌ടിച്ചേക്കാം. ജന്മനാല്‍തന്നെ ഇത്തരം കുട്ടികള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. മാസം തികയാതെ പിറക്കുന്ന കുട്ടികളില്‍ ആദ്യ ദിവസങ്ങളില്‍ ശ്വാസോഛ്വാസത്തില്‍ ക്രമക്കേടുകള്‍ ഉണ്ടാകാം. മസ്‌തിഷ്‌ക്കത്തില്‍ സ്‌ഥിതി ചെയ്യുന്ന ശ്വസനകേന്ദ്രം പൂര്‍ണ വളര്‍ച്ച പ്രാപിക്കാത്തതിനാല്‍ ഓക്‌സിജന്‍ വലിച്ചെടുക്കാന്‍ ശ്വാസകോശത്തിന് കഴിയാതെ പോകുന്നതാണ് കാരണം. അണുബാധയാണ് ശ്വാസകോശ രോഗങ്ങള്‍ക്കുള്ള മറ്റൊരു കാരണം. ബാക്‌ടീരിയ, ഫംഗസ്, വൈറസ് എന്നിവയെല്ലാം അണുബാധയ്‌ക്ക് ഇടയാക്കാം. ജലദോഷം, പനി, ശ്വാസംമുട്ടല്‍ ഇവയാണ് ലക്ഷണങ്ങള്‍. ഗര്‍ഭാശയ ദ്രാവകവും കുഞ്ഞിന്റെ മലവും ശ്വാസനാളിയിലേക്ക് കടക്കുന്ന അവസ്‌ഥയാണ് ഏറ്റവും ഗുരുതരം. ഗര്‍ഭ സമയത്ത് അമ്മയ്‌ക്ക് ഉണ്ടാകുന്ന ചില രോഗങ്ങള്‍, മുലയൂട്ടുമ്പോള്‍ പാല്‍ ശ്വസന നാളത്തില്‍ പ്രവേശിക്കല്‍, തലച്ചോറിലെ അണുബാധ തുടങ്ങിയവയെല്ലാം കുഞ്ഞുങ്ങളില്‍ ശ്വാസതടസത്തിനു കാരണമാവാം. ന്യൂമോണിയ സാധാരയായി വൈറസുകളാണ് ന്യുമോണിയക്കു കാരണമാകുന്നത്. ഇതിന്റെ ലക്ഷണങ്ങള്‍ ആരംഭത്തില്‍ പ്രകടമാകണമെന്നില്ല. ശ്വാസകുഴലുകളിലൂടെ ശ്വാസകോശത്തില്‍ എത്തുന്ന അണുക്കള്‍ വളര്‍ന്നു പെരുകുന്നു. ഇതുമൂലം ശ്വാസകോശത്തില്‍ കഫവും പഴുപ്പും നിറയുകയും അസ്വസ്‌ഥത അനുഭവപ്പെടുകയും ചെയ്യുന്നു. എക്‌സറേയില്‍ ഈ ഭാഗം വെളുത്തിരിക്കുന്നതായി കാണാം. പനി, ചുമ, നെഞ്ചുവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രോഗത്തിന്റെ തീവ്രത കൂടുംന്തോറും ശ്വാസമുട്ടലും ഉണ്ടാകുന്നു. രോഗം ആരംഭത്തിലെ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് പ്രധാനം. രക്‌തപരിശോധന, എക്‌സറേ എന്നിവയിലൂടെ രോഗനിര്‍ണയം സാധ്യമാണ്. ആസ്‌ത്മ ശ്വാസകോശത്തില്‍ ഉണ്ടാകുന്ന അലര്‍ജിയാണ് ആസ്‌ത്മയ്‌ക്കു കാരണം. ഇന്ന് സര്‍വസാധാരണമായി കാണപ്പെടുന്ന ഒരു അസുഖമായി ഇത് മാറികഴിഞ്ഞു. കുട്ടികളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. പാരമ്പര്യമാണ് ഇതിന് മുഖ്യ ഘടകം. ചെറുപ്പത്തില്‍ ഉണ്ടാകുന്ന അണുബാധ, പുകവലിക്കുന്ന മാതാപിതാക്കള്‍ക്കു ജനിക്കുന്ന കുട്ടികള്‍, പൊടിപടലങ്ങള്‍ എന്നിവയെല്ലാം ആസ്‌ത്മയ്‌ക്കു കാരണമാവാം. ശരിയായ ചികിത്സയിലൂടെയും ജീവിത ക്രമത്തിലൂടെയും ആസ്‌ത്മ നിയന്ത്രിച്ചു നിര്‍ത്താം. ശ്വാസനാളിയുടെ ഭിത്തികള്‍ നീര്‍വീക്കം വന്ന് കനം കൂടുന്നതിനാല്‍ ശ്വാസനാളി ഇടുങ്ങി വായു കടന്നുപോകാന്‍ കഴിയാതെ വരികയും ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചെയ്യുന്നു. ചുമയും കുറുകുറുപ്പും നെഞ്ചില്‍ കഫം കെട്ടി നില്‍ക്കുക എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. പൊടിപടലങ്ങള്‍, പൂമ്പൊടി ഇവയൊക്കെ ആസ്‌ത്മക്കു കാരണമാവാം. എല്ലാവരിലും എല്ലാം വസ്‌തുക്കളും അലര്‍ജി ഉണ്ടാക്കണമെന്നില്ല. ചിലരുടെ ജീനുകളിലെ അലര്‍ജിക് സ്വഭാവമാണ് ഇതിനു കാരണം. കുട്ടികള്‍ക്ക് ഇന്‍ഹേലര്‍ ഉപയോഗിക്കുന്നതിലൂടെ രോഗം നിയന്ത്രിച്ചു നിര്‍ത്താവുന്നതാണ്. വില്ലന്‍ചുമ വാക്‌സിനേഷന്‍ വന്നതോടുകൂടി വില്ലന്‍ ചുമ പൂര്‍ണമായി അപ്രത്യക്ഷമായി എന്നുതന്നെ പറയാം. പ്രധാന ശ്വസന നാളിയില്‍ ഉണ്ടാകുന്ന അണുബാധമൂലം സ്വനപേടകം നീരുവയ്‌ക്കുകയും ശ്വാസം പോകാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. കടുത്ത ചുമയും വലിവുമാണ് ലക്ഷണങ്ങള്‍. കുട്ടിയ്‌ക്കു നല്‍കുന്ന പ്രതിരോധ കുത്തിവയ്‌പ്പിലൂടെ ഇതിനെ പ്രതിരോധിക്കാവുന്നതാണ്. ക്ഷയം നവജാത ശിശുക്കള്‍ മുതല്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും ഈ രോഗം വരാം.രോഗം ബാധിച്ച വ്യക്‌തിയുടെ കഫത്തിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നത്. ഇങ്ങനെ ശരീരത്തിലെത്തുന്ന രോഗാണുക്കള്‍ ശ്വാസകോശത്തിലെത്തി വളര്‍ന്നു പെരുകുന്നു. മൂന്നാഴ്‌ചയില്‍ കൂടുതല്‍ നില്‍ക്കുന്ന കഫത്തോടു കൂടിയ ചുമ, വിട്ടുവിട്ടു വരുന്ന പനി, വിശപ്പില്ലായ്‌മ, ശരീരം മെലിയുക ഇവയാണ് സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍. ചിലരില്‍ കഫത്തിനൊപ്പം രക്‌തവും കാണപ്പെടാം. എന്നാല്‍ പ്രതിരോധശേഷി കുറഞ്ഞ കുട്ടികളില്‍ രോഗാണുക്കള്‍ രക്‌തത്തില്‍ കലര്‍ന്ന് തലച്ചോറിനെയും മറ്റു അവയവങ്ങളെയും ബാധിക്കാം. നെഞ്ചിന്റെ എക്‌സറേ, ആമാശയദ്രവത്തിന്റെ പരിശോധന എന്നിവയിലൂടെ രോഗനിര്‍ണയം സാധ്യമാണ്. ശ്വാസകോശത്തിനുള്ളില്‍ വെള്ളം കെട്ടികിടക്കുക, ഹൃദയ സംബന്ധമായ ചില രോഗങ്ങള്‍, ശ്വാസകോശങ്ങളിലെ കുമിളകള്‍ പൊട്ടുക എന്നിവയെല്ലാം ശ്വാസംമുട്ടലിനു കാരണമാകാം. എന്നാല്‍ എല്ലാം ശ്വാസംമുട്ടലും വലിവ് ആകണമെന്നുമില്ല.